Tuesday, April 29, 2014

ഭുജംഗാസനം


തറയില്‍ കമഴ്ന്നുകിടക്കുക. കാല്‍പാദങ്ങള്‍ അടുത്തിരിക്കണം. ശ്വാസം ഉള്ളിലേക്കെടുക്കുക. കൈകള്‍ തറയിലമര്‍ത്തിക്കൊണ്ട് ശരീരത്തിന്റെ നാഭി മുതല്‍ മുകളിലേക്കുള്ള ഭാഗം ഉയര്‍ത്തുക. നോട്ടം നേരെ ആയിരിക്കണം. ഈ നിലയില്‍ നിന്നുകൊണ്ട് സാവധാനത്തിലും ആഴത്തിലും ശ്വാസോശ്ച്വാസം ചെയ്യുക. കഴിയുന്നത്ര സമയം ഈ നിലയില്‍ തുടരുക.

പ്രയോജനങ്ങള്‍

  • തോളിലെയും നെഞ്ചിലെയും ഉദരഭാഗത്തെയും പേശികള്‍ക്ക് അയവുകിട്ടുന്നു.
  • നട്ടെല്ലിന് കൂടുതല്‍ വഴക്കവും ശക്തിതയും ലഭിക്കുന്നു.
  • കൈകള്‍ക്കും തോളിനും കൂടുതല്‍ ശക്തി ലഭിക്കുന്നു.
  • സ്ത്രീകളില്‍ ആര്‍ത്തവസമയം ക്രമപ്പെടുന്നു.
  • ലൈംഗികതകരാറുകള്‍ പരിഹരിക്കപ്പെടുന്നു.
  • അരക്കെട്ടിലെ പേശികളെ ബലപ്പെടുത്തുന്നു.
  • ഉദരഭാഗത്തെ അവയവങ്ങള്‍ക്കും, വൃക്കകള്‍ക്കും ശക്തിലഭിക്കുന്നു.
  • മാനസികസമ്മര്‍ദ്ദം കുറയ്ക്കുന്നു.
  • അരക്കെട്ടിലെ രക്തപ്രവാഹം കൂട്ടുന്നു.
  • ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നു.
  • വാതസംബന്ധമായ വേദനകള്‍ കുറയ്ക്കുന്നു.
  • ആസ്ത്മാ രോഗികള്‍ക്ക് ആശ്വാസം ലഭിക്കുന്നു.

Friday, April 25, 2014

തക്കാളി തണ്ണിമത്തന്‍ സാലഡ്


തക്കാളി അരിഞ്ഞത് - 4
വെള്ളരിക്ക കുരു കളഞ്ഞ് അരിഞ്ഞത് - 1
തണ്ണിമത്തന്‍ കുരു കളഞ്ഞ് അരിഞ്ഞത് - 1 കപ്പ്
തുളസിയില, മല്ലിയില, പുതിനയില, ഉള്ളി അരിഞ്ഞത് - 1 ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി - ടീസ്പൂണ്‍
ഒലിവ് ഓയില്‍ - 3 ടേബിള്‍ സ്പൂണ്‍
വിനാഗിരി - 3 ടേബിള്‍ സ്പൂണ്‍
കുരുമുളക് - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്നവിധം

1 തക്കാളി, വെള്ളരിക്ക, ത്ണ്ണിമത്തന്‍ നന്നായി അരഞ്ഞ മല്ലിയിലയും തുളസിയിലയും മല്ലിപ്പൊടിയും കൂടി ഒരു പാത്രത്തില്‍ വയ്ക്കുക.
2 ഒലിവ് ഓയിലും വിനാഗിരിയും ഒരു ഗ്ലാസില്‍ മുട്ട അടിക്കുന്നതുപോലെ അടിച്ചെടുത്ത്. ഒന്നാമത്തെ ചേരുവയില്‍ ചേര്‍ക്കുക.
3 ഉപ്പും കുരുമുളകുപൊടിയും ആവശ്യത്തിന് ചേര്‍ത്ത് ഉപയോഗിക്കുക.
                                                                                                                                                                                                                                                                                                                                                

Thursday, April 24, 2014

ചീര കട്‌ലറ്റ്


ചീരയില നന്നായി അരിഞ്ഞത് - 2 കപ്പ്
എണ്ണ ആവശ്യത്തിന്
ഇഞ്ചി ചതച്ചത് - 1/2 ടീസ്പൂണ്‍
വെള്ളുള്ളി ചതച്ചത് - 1/2 ടീസ്പൂണ്‍
സവാള അരിഞ്ഞത് - 1
പച്ചമുളക് അരിഞ്ഞത് - 2
കുരുമുളക് പൊടി - 1 ടീസ്പൂണ്‍
ഗരം മസാലപ്പൊടി - 1/2 ടീസ്പൂണ്‍
ഉരുളക്കിഴങ്ങ് പുഴുങ്ങി ഉടച്ചത് - 1 കപ്പ്
മൈദ - 1 ടേബിള്‍സ്പൂണ്‍
ബ്രഡ് പൊടിച്ചത് - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കേണ്ട വിധം

ചീരയില നന്നായി കഴുകി ചെറുതായി അരിഞ്ഞു വയ്ക്കുക. ഒരു പാത്രത്തില്‍ എണ്ണയൊഴിച്ച് സവാളയും, പച്ചമുളകും, ഉപ്പും കൂടി വഴറ്റുക. ഇനി അരിഞ്ഞ ചീരയില ഇതിലേക്കിട്ട് ഇലയുടെ നിറം മാറുന്നതുവരെ വഴറ്റുക. കുരുമുളകുപൊടിയും ഗരം മസാലപ്പൊടിയും ഇതിലേക്ക് ചേര്‍ത്ത് ഇളക്കുക. ഈ മിശ്രിതം ഉരുളക്കിഴങ്ങ് പൊടിച്ചതുമായി ചേര്‍ത്ത് കുഴയ്ക്കുക. അതിനുശേഷം ചെറിയ ഉരുളകളാക്കി കൈകൊണ്ടമര്‍ത്തി കട്‌ലറ്റിന്റെ രൂപത്തിലാക്കുക. മൈദായും വെള്ളവും ചേര്‍്ത്ത മിശ്രിതത്തില്‍ മുക്കിയെടുക്കുക. അതിനുശേഷം ബ്രഡ് പൊടിയില്‍ മുക്കിയെടുക്കുക. ഇനി സ്വര്‍ണ്ണനിറമാകുന്നതുവരെ എണ്ണയില്‍ വറുക്കുക. കട്‌ലറ്റ് തയ്യാര്‍.

പാലട പ്രഥമന്‍


പാലട പ്രഥമന്‍

അരിപ്പൊടി - 250 ഗ്രാം
പാല്‍ - 2 ലിറ്റര്‍
വെള്ളം - 2 കപ്പ്
പഞ്ചസാര -2 1/2 കപ്പ്
വെണ്ണ - 3 ടേബിള്‍ സ്പൂണ്‍
ഏലക്കാപ്പൊടി - 1 ടീസ്പൂണ്‍
അണ്ടിപ്പരിപ്പ് നെയ്യില്‍ വറുത്തത് - 1 പിടി
ഉണക്കമുന്തിരി നെയ്യില്‍ വറുത്തത് - 1 പിടി

തയ്യാറാക്കുന്ന വിധം

അരിപ്പൊടിയില്‍ രണ്ടുകപ്പ് പാല്‍ ചേര്‍ത്ത് കുഴച്ചു മാവാക്കുക. ഒരു വാഴയില കീറി ആറിഞ്ചുനീളത്തിലുള്ള കഷണങ്ങളാക്കുക. ഇതിലേക്ക് മാവ് ഒഴിച്ച് പരത്തുക. അതിനുശേഷം ഈ വാഴയില ചുരുട്ടിയെടുത്ത് ഇഡലിപപ്പാത്രത്തിന്റെ തട്ടില്‍ വെച്ച് ആവിയില്‍ വേവിക്കുക. വെള്ളം ഊറ്റി തണുപ്പിച്ചശേഷം കട്ടിയായ മാവ് വലിയ ഒരു പാത്രത്തില്‍ വെച്ച് മുറിച്ച് ചെറിയ (അട) കഷണങ്ങളാക്കുക. വെണ്ണ ഒരു പാത്രത്തിലെടുത്ത് ചൂടാക്കി അട ഇതിലേക്ക് ഇട്ട് വഴറ്റുക. പാലും വെള്ളവും പഞ്ചസാരയും ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് വെണ്ണയില്‍ വഴറ്റിയെടുത്ത അട ചേര്‍ക്കുക. ഏലപ്പൊടിയും ഉണക്കമുന്തിരിയും അണ്ടിപ്പരിപ്പും ചേര്‍ത്ത് തിളപ്പിക്കുക. തിളക്കുന്ന സമയം വരെ ഇളക്കണം. തിളച്ചുകഴിയുമ്പോള്‍ പാലട പ്രഥമന്‍ തയ്യാര്‍.

പ്രമേഹത്തെ എങ്ങനെ നിയന്ത്രിക്കാം


പ്രമേഹത്തെ നിയന്ത്രിക്കുക എന്നു പറഞ്ഞാല്‍ രക്തത്തിലെ ഗ്ലൂക്കോസിനെ സാധാരണനിലയിലേക്ക് തിരികെ കൊണ്ടുവരുന്നതിനാണ്. പ്രമേഹത്തെ പൂര്‍ണ്ണമായി മാറ്റാന്‍ സാധിക്കുകയില്ല എന്നാണ് അറിയുന്നത്. പ്രമേഹം ബാധിച്ച ഒരാള്‍ക്ക് മറ്റുപല രോഗങ്ങളും വരാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് പ്രമേഹബാധിതനായ ഒരാള്‍ പ്രമേഹത്തെ എപ്പോഴും തന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കണം അല്ലാത്തപക്ഷം അയാള്‍ സങ്കീര്‍ണ്ണമായ പല പ്രശ്‌നങ്ങളും നേരിടേണ്ടിവരും. പ്രമേഹത്തെ ന്ിയന്ത്രിക്കാന്‍ ആദ്യം വേണ്ടത് ഭക്ഷണനിയന്ത്രണമാണ്. ഭക്ഷണനിയന്ത്രണം എന്നുപറഞ്ഞാല്‍ പട്ടിണികിടക്കാനല്ല. കലോറി കുറഞ്ഞ ആഹാരസാധനങ്ങള്‍ കഴിക്കുക. സ്ഥിരമായി വ്യായാമം ചെയ്യണം. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് മിക്കവാറും ടെസ്റ്റുചെയ്യണം. സ്വയം ഗ്ലൂക്കോസ് ടെസ്റ്റുചെയ്യുന്ന ഉപകരണം മെഡിക്കല്‍സ്റ്റോറില്‍നിന്നു വാങ്ങാവുന്നതാണ്. ഇന്‍സുലിന്‍ എടുക്കുന്നയാളാണെങ്കില്‍ കഴിക്കുന്ന ആഹാരത്തിന്റെ അളവ് കുറയ്ക്കണം. കഴിക്കേണ്ട ഭക്ഷണക്രമം ഡോക്ടറോടു ചോദിച്ചുമനസിലാക്കുന്നത് നല്ലത്ണ്. മുടങ്ങാതെ മരുന്ന് കഴിക്കണം. കൊഴുപ്പ് അടങ്ങിയ ഭക്ഷണം ഉപേക്ഷിക്കുക. ശരീരഭാരം കൂടുതലുള്ളവര്‍ക്ക് പ്രമേഹരോഗത്തിന്റെ ബുദ്ധിമുട്ട് മറ്റുള്ളവരുടേതിനേക്കാള്‍ കൂടുതലായിരിക്കും. അങ്ങനെയുള്ളവര്‍ വ്യയാമം ചെയ്തും ഭക്ഷണം നിയന്ത്രിച്ചും ശരീരഭാരം കുറയ്ക്കണം. പ്രമേഹരോഗി ഒരിക്കലും മടിപിടിച്ചിരിക്കാതെ കൂടുതല്‍ സമയം ആക്ടീവ് ആയിരിക്കണം. അതിനുവേണ്ടി കൃഷിയോ നടത്തം ആവശ്യമുള്ള മറ്റുജോലികളോ ചെയ്യുന്നത് നല്ലതാണ്. ഗ്ലൂക്കോസ് ലെവല്‍ ചെക്കുചെയ്യുമ്പോള്‍ അത് എഴുതി വയ്ക്കാന്‍ ശ്രദ്ധിക്കുക.

Tuesday, April 22, 2014

ഔഷധസസ്യങ്ങള്‍ കൊണ്ട് സമ്പന്നമായ കേരളത്തില്‍ ജനങ്ങള്‍ക്ക് സുപരിചിതമായവ വളരെക്കുറച്ചു മാത്രമേയുള്ളു.
സംഖ്യയോട് ചേര്‍ത്ത് പറയുന്ന ഒരുകൂട്ടം ഔഷധ സസ്യങ്ങളെ ആയുര്‍വേദത്തില്‍ പ്രതിപാദിക്കുന്നുണ്ട്.
ഉദാഹരണങ്ങളായി ദശപുഷ്പങ്ങള്‍, ദശമൂലങ്ങള്‍, ത്രിഫല, ത്രികടു എന്നിവ
ദശപുഷ്പങ്ങള്‍ എന്നാണ് പേരെങ്കിലും ഈ പത്തുകൂട്ടം ഔഷധ സസ്യങ്ങളുടെ പുഷ്പങ്ങള്‍ മാത്രമല്ല, ഇവ സമൂലം തന്നെയാണ് ആയുര്‍വേദത്തില്‍ ഉപയോഗിക്കുന്നത്. വേദങ്ങളില്‍ ിവയുടെ പ്രാധാന്യത്തെക്കുറിച്ചു പറയുന്നുണ്ട്. ഹിന്ദു പുജാദികര്‍മ്മങ്ങളില്‍ വളരെ വിശിഷ്ട സ്ഥാനമാണ് ദശപുഷ്പങ്ങള്‍ക്കുള്ളത്. പണ്ടെക്കെ തിരുവതിര നാളില്‍ അതിരാവിലെ സ്ത്രീകള്‍ സ്‌നാനാദികര്‍മ്മങ്ങള്‍ ചെയ്ത് തലയില്‍ ദശപുഷ്പം ചൂടാറുണ്ടായിരുന്നു. പക്ഷേ ഇന്ന് ദശപുഷ്പങ്ങള്‍ ഏതെല്ലാമാണെന്ന് ചോദിച്ചാല്‍ പലര്‍ക്കും ഉത്തരംമുട്ടും.
മുക്കുറ്റി, മുയല്‍ചെവിയന്‍, പൂവാംകുരുന്നില, കറുക, ചെറൂള (ബലിപ്പൂവ്), കയ്യോന്നി, ഉഴിഞ്ഞ, തിരുതാളി എന്നിവയാണ് ദശപുഷ്പങ്ങള്‍ എന്ന മപരില്‍ ആയുര്‍വേദത്തില്‍ പ്രശസ്തമായ സസ്യങ്ങള്‍. ഔഷധ ഗുണങ്ങളുടെ കാര്യത്തില്‍ ഇവയ്ക്ക് ഓരോന്നും അതിന്റേതായ പങ്ക് വൈദ്യശാസ്ത്രത്തില്‍ വഹിക്കുവാനുണ്ട്.
വിഷ്ണുക്രാന്തി

വിഷ്ണുക്രാന്തി, കൃഷ്ണക്രാന്തി എന്നീ പേരുകളിലറിയപ്പെടുന്ന ഈ സസ്യം നീലനിറത്തിലുള്ള പൂവുകളോടുകൂടി നിലത്ത് പറ്റിപ്പിടിച്ചാണ് വളരുന്നത്. രക്തശുദ്ധിയുണ്ടാകുന്നതിനും ബുദ്ധി വര്‍ദ്ധിക്കുന്നതിനും അനുയോജ്യമായഒരു ഔഷധമാണ് വിഷ്ണുക്രാന്തി.
നിലപ്പന

ഈന്തപ്പന തൈയുടെ ഒരു ‘നാനോ’ രൂപമാണ് നിലപ്പനയ്ക്ക്. മഞ്ഞപ്പൂക്കളോടുകൂടി നിലത്ത് പറ്റിപ്പിടിച്ചാണ് ഇത് വളരുന്നത്. മണല്‍പ്രദേശത്ത് വളരുവാനാണ് ഇവയ്ക്ക് കൂടുതല്‍ താല്‍പര്യം. സ്ത്രീകളിലുണ്ടാകുന്ന വെള്ളപോക്ക്, ധാതുക്ഷയം, ക്ഷീണം എന്നിവയ്ക്ക് നല്ലൊരു ഔഷധമാണ്.
മുക്കുറ്റി

പുളിയിലയോട് സാമ്യമുള്ള ഇലകളോടുകൂടി നിലത്ത് പറ്റിച്ചേര്‍ന്നു വളരുന്ന ഒരു സസ്യമാണ് മുക്കുറ്റി. നാട്ടിന്‍പുറങ്ങില്‍ സാധാരണയായി കണ്ടുവരാറുള്ള ഇതിന്റെ പൂക്കള്‍ക്ക് മഞ്ഞനിറവും കോളാമ്പി ആകൃതിയുമാണ്. സമൂലം ഔഷധയോഗ്യമാണ് മുക്കുറ്റി. തേള്‍, കടന്നല്‍ തുടങ്ങിയവയുടെ വിഷബാധയേറ്റാല്‍ മുക്കുറ്റി അരച്ച് ലേപമിടുന്നത് നല്ലതാണ്. ചുമ, കഫക്കെട്ട്, വയറിളക്കം തുടങ്ങിയവയ്ക്കും സ്ത്രീകള്‍ക്ക് ആര്‍ത്തവ സമയത്തുണ്ടാകുന്ന ഉപദ്രവരോഗങ്ങള്‍ക്കും മുക്കുറ്റി ഉത്തമ ഔഷധമാണ്.
മുയല്‍ചെവിയന്‍

മുയലിന്റെ ചെവിയുടെ ആകൃതിയിലുള്ള ഇലകളോടുകൂടിയ ഔഷധ സസ്യമാണിത്. ഇലയുടെ അടിയിലും തണ്ടിലും വെളുത്ത രോഗങ്ങള്‍ ഉണ്ടായിരിക്കും. പൂവാംകുരുന്നിലയുടെ പൂക്കളോട് സാമ്യമുള്ള പൂവുകളാണ് മുയല്‍ ചെവിയന്റേത്. ടോണ്‍സിലെറ്റിസിന് ഉത്തമ ഔഷധമാണ്. തൊണ്ടവേദന ഉള്ളപ്പോള്‍ പുറമേ ലേപനം ചെയ്താല്‍ വേദനയ്ക്ക് ആശ്വാസമുണ്ടാകും. തുടര്‍ച്ചയായി അണുബാധയുണ്ടാകുന്നവര്‍ക്ക് ആഴ്ചയില്‍ ഒരിക്കല്‍ അരച്ച് ഉള്ളില്‍ കഴിക്കുന്നത് നല്ലതാണ്.
പൂവാംകുരുന്നില

പൂവാംകുറന്തലിന്റെ താഴെയുള്ള ഇലകള്‍ വലിപ്പമുള്ളവയും മുകളിലേത് വലിപ്പം കുറഞ്ഞവയുമാണ്. ഇതിന്റെ സമൂലം ഔഷധയോഗ്യമാണ്. പനി, മൂത്രതടസ്സം, വിഷം, ചെങ്കണ്ണ് ഇവയ്ക്ക് ഉത്തമ ഔഷധമാണിത്. പണ്ട് കാലത്ത് കണ്‍മഷിയുണ്ടാക്കുന്നതിന് ഇവയുടെ നീര് ഉപയോഗിച്ചിരുന്നു.
കറുക

ദുര്‍വ്വം എന്നതാണ് കറുകയുടെ സംസ്‌കൃത നാമം. വിഘ്‌ന നാശകനായ ഗണപതിക്ക് പ്രിയപ്പെട്ടതാണ് കറുകമാല. അടിമുടി ഔഷധയോഗ്യമായ ബുദ്ധി വര്‍ദ്ധിപ്പിക്കുന്ന ഒരു ഔഷധസസ്യമാണ് കറുക. കറുക വെണ്ണ ചേര്‍ത്തരച്ചെടുത്ത് വ്രണങ്ങളില്‍ ലേപനം ചെയ്താല്‍ ശമനമുണ്ടാകും. ത്വക്ക് രോഗങ്ങള്‍, താരന്‍ എന്നിവ ശമിക്കുന്നതിനായി കറുക ചേര്‍ത്ത് കാച്ചിയെടുക്കുന്ന ഒരു വിശേഷപ്പെട്ട എണ്ണയാണ് ദുര്‍വ്വാദികേരം.
ചെവുള

വെളുത്ത ചെറിയ പുഷ്പങ്ങളുള്ള ഒരു കുറ്റിച്ചെടിയാണ് ചെറുള. പിതൃതര്‍പ്പണത്തിനായി ഉപയോഗിക്കുന്ന പൂവുകളില്‍ ഒന്നാണിത്. സ്ത്രീരോഗങ്ങള്‍ക്ക് ചെറുളയുടെ നീര് തേന്‍ചേര്‍ത്ത് സേവിക്കുന്നത് ഉത്തമമാണ്.
കയ്യോന്നി

കൈതോന്നി എന്ന പേരില്‍ നാട്ടിന്‍പുറങ്ങളില്‍ അറിയപ്പെടുന്ന ഈ ഔഷധസസ്യം ഒരു ഏകവര്‍ഷച്ചെടിയാണ്. തലമുടി വളര്‍ച്ചയ്ക്ക് കയ്യോന്നി എണ്ണകാച്ചി തേയ്ക്കുന്നത് ഉത്തമമാണ്.കയ്യോന്നി നീര് തേന്‍ചേര്‍ത്ത് കഴിച്ചാല്‍ ചുമ, ശ്വാസം മുട്ടല്‍ എന്നിവ ശമിക്കും. ഇതിന്റെ ചാറ് നസ്യം ചെയ്താല്‍ പീനസത്തിന് (Sirusities) ശമനമുണ്ടാകും. നീലാഞ്ജനക്കല്ല് ശുദ്ധിചെയ്യുന്നത് കയ്യോന്നി നീരില്‍ ഏഴുതവണ അരച്ചുണക്കിയാണ്.
ഉഴിഞ്ഞ

ഒരുആരോഹി (Climber) സസ്യമായ ഉഴിഞ്ഞ സമൂലമായും ഇല, വിത്ത്, മവര് ഇവ പ്രത്യേകമായും ഉപയോഗിക്കുന്നു.ഉഴിഞ്ഞയില വെള്ളത്തിലിട്ട് തിളപ്പിച്ച് തണുത്തശേഷം മുടി കഴുകുന്നത് മുടി വളര്‍ച്ചയ്ക്കും മുടിക്ക് തിളക്കം കിട്ടുന്നതിനും ത്തമമാണ്. മലബന്ധം, വയറുവേദന എന്നീ അസുഖങ്ങള്‍ ശമിക്കുന്നതിന് ഉഴിഞ്ഞ കഷായം ഇട്ട് ണ്ടോ മൂന്നോ ദിവസം തുടര്‍ച്ചയായി സേവിക്കുക.
തിരുതാളി

പടര്‍ന്നുപോകുന്ന ത്രികോണാകൃതിയിലുള്ള ഇലകളോട് കൂടിയ ഒരു സസ്യമാണ് തിരുതാളി. വന്ധ്യതാ നിവാരണത്തിന് തിരുതാളി സര്‍വ്വ സാധാരണയായി ഉപയോഗിക്കുന്നു. ഗര്‍ഭാശയ രോഗങ്ങള്‍ ശമിപ്പിക്കുവാനുള്ള കഴിവ് ഇവയ്ക്കുണ്ട്.
ആയുര്‍വേദ ശാസ്‌ത്രോക്തിയാണ് ജഗത്യേവമനൗഷധം. അതായത് ജഗത്തിലുള്ളവയെല്ലാം ഔഷധമാണ്. ഔഷധമല്ലാത്തതായി ഒന്നും തന്നെയില്ല. പക്ഷേ അവ യുക്തമായി ഉപയോഗിക്കണം.

രക്തമുണ്ടാകാന്‍ ചീര


ഇലക്കറി എന്ന് കേള്‍ക്കുമ്പോഴേ നമ്മുടെയെല്ലാം ആദ്യം ഓടിയെത്തുന്നത് ചീരയുടെ രൂപമാണ്. അത്രയ്ക്കു മലയാളികള്‍ക്കു പ്രിയങ്കരമാണ് ഈ ഇലച്ചെടി. രക്തം കൂടാന്‍ ചീര എന്ന ഒരു ചൊല്ലു തന്നെ പഴയ തലമുറയുടെ ഇടയിലുണ്ടായിരുന്നു. അമരാന്തേഷ്യ എന്ന വര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുന്ന ചീര വിളര്‍ച്ച അകറ്റാനുളള പ്രധാന ആഹാരമാണെന്ന് ഗവേഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. ചുവന്ന ചീര, പൊന്നാങ്കണ്ണിച്ചീര,  വശളച്ചീര, സാമ്പാര്‍ച്ചീര, വേലിച്ചീര എന്നിങ്ങനെ വിവിധ നിറത്തിലായി പോഷകസംമ്പുഷ്ടാമായ ചീരയിനങ്ങള്‍ നമുക്ക് ലഭിക്കും്. ഇതെല്ലാം തന്നെ ഭക്ഷ്യയോഗ്യവും പോഷകസമ്പുഷ്ടവുമാണ്.

ഫോസ്ഫറസ്, മാംസ്യം, നാരുകള്‍, അന്നജം, കാത്സ്യം, കരോട്ടിന്‍, പൊട്ടാസ്യം എന്നിവകൊണ്ട് സമ്പന്നമാണ് ചീര. കൊഴുപ്പ് തീരെ കുറവ്. സ്ഥിരമായി കഴിക്കാം. ചന്തയില്‍നിന്ന് ലഭിക്കുന്ന ചീര രാസവളങ്ങള്‍ കാരണം മലിനപ്പെട്ടതായതുകൊണ്ട് ഒന്നോ രണ്ടോ മണിക്കൂര്‍ മഞ്ഞള്‍പ്പൊടിയും ഉപ്പും കലര്‍ത്തിയ വെള്ളത്തിലിട്ടു വച്ചിരുന്ന ശേഷം പാചകം ചെയ്യുന്നതാണ് നല്ലത്. കുറച്ചു് ചീര വീട്ടുവളപ്പില്‍ തന്നെ വളര്‍ത്തിയെടുക്കാവുന്നതാണ്. കീടനാശിനിയുടെ ഭീതിയില്ലാതെ കഴിക്കാം.

നാല് വിഭാഗം ചീരയിനങ്ങള്‍ കേരള കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചിട്ടുണ്ട്. അരുണ്‍ (ചുവപ്പ്), മോഹിനി (പച്ച), രേണുശ്രീ (പച്ച ഇലയും പര്‍പ്പിള്‍ തണ്ടും), കൃഷ്ണശ്രീ (ചുവന്ന ഇല). പിന്നെ കോ-1,2,3(പച്ച), കണ്ണാറ ലോക്കല്‍ (കടുംചുവപ്പ്) എന്നിവയും നല്ല ഇനങ്ങളാണ്.

സ്പിനാച്ച് എന്നതും അമരാന്തേഷ്യ വിഭാഗത്തിത്തില്‍ പെട്ട ഒരുതരം ചീരയാണ്. പേര്‍ഷ്യാണ് ഇതിന്റെ ജന്മദേശം എന്നു പറയുന്നു. ഒന്നാം ലോകമഹായുദ്ധസമയത്ത് രക്തസ്രാവം കാരണം കഷ്ടപ്പെട്ട ഫ്രഞ്ച് പട്ടാളക്കാര്‍ ശരീരത്തിന്റെബലം വീണ്ടെടുക്കാനായി സ്പിനച്ചിന്റെ നാരു ചേര്‍ത്ത വീഞ്ഞ് നല്‍കിയിരുന്നതായി ചരിത്രത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ചുവപ്പും പച്ചയും നിറത്തിലുള്ള സ്പിനാച്ച് ലഭ്യമാണ്.

കാഴ്ചശക്തികൂട്ടുന്ന സെസാന്തിന്‍, വ്യൂട്ടന്‍ എന്നങ്ങനെയുള്ള കരോട്ടിനോയ്ഡുകള്‍ സ്പിനാച്ചില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. പ്രായമാകുന്നതുമൂലം് ഉണ്ടാകുന്ന ഡീജനറേഷന്‍ തടയാന്‍ സ്പിനാച്ച് സഹായിക്കും. വിറ്റമിന്‍ കെ ധാരാളമുള്ളതുകൊണ്ട് എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്. കാന്‍സറിനെ പ്രതിരോധിക്കാന്‍്, പ്രത്യേകിച്ച് പ്രോസ്‌റ്റേറ്റ് കാന്‍സറിനെ പ്രതിരോധിക്കാന്‍് സ്പിനാച്ച് ആഴ്ചയില്‍ ഒന്നു രണ്ടു തവണ കഴിക്കാം.

* ചീര പതിവായി ഉപയോഗിച്ചാല്‍ മലവിസര്‍ജനം സുഗമമാകും. കുടലിന്റെല്‍ പ്രശ്‌നങ്ങളും മാറും.
* രക്തം ശുദ്ധീകരിക്കാനും കരളിന്റെ ആരോഗ്യത്തിന്ും രക്തം ശുദ്ധീകരിക്കാനും ചീര സ്ഥിരമായി ആഹാരത്തില്‍ ഉള്‍പ്പെടുത്താം.
* മഞ്ഞപ്പിത്തത്തിന് ചുവന്ന ചീരയുടെ വേര് കഷായം വച്ചു കുടിക്കുക.
* ചീരയിലയുടെ നീര് 3 ഔണ്‍സ് ആട്ടിന്‍സൂപ്പില്‍ ചേര്‍ത്ത്ു കഴിച്ചാല്‍ മുലപ്പാല്‍ വര്‍ധിക്കും. പ്രസാവശേഷമുള്ള വിളര്‍ച്ചയെയും ക്ഷീണത്തെയും അകറ്റാം.

Thursday, April 17, 2014

കാടമുട്ടയുടെ ഗുണങ്ങള്‍




കാടമുട്ടയില്‍ ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിരിക്കുന്നു. വലിപ്പം കുറവാണെങ്കിലും കോഴിമുട്ടയിലുള്ളതിനെക്കാളും മൂന്നിരട്ടി പോഷകാംശം കാടമുട്ടയില്‍ അടങ്ങിയിരിക്കുന്നു. കാടമുട്ടയില്‍ 13 ശതമാനം പ്രോട്ടീന്‍ അടങ്ങിയിരിക്കുമ്പോള്‍ കോഴിമുട്ടയില്‍ 11 ശതമാനം മാത്രമാണുള്ളത്. കാടമുട്ടയില്‍ 140 ശതമാനം വിറ്റാമിന്‍ ബ1 ഉള്ളപ്പോള്‍ കോഴിമുട്ടയില്‍ അത് 50 ശതമാനം മാത്രമേയുള്ളൂ. കാടമുട്ടയില്‍ കോഴിമുട്ടയിലുള്ളതിനേക്കാള്‍ അഞ്ചിരട്ടി അയണും പൊട്ടാസ്യവും അടങ്ങിയിരിക്കുന്നു. കോഴിമുട്ട പല അലര്‍ജി രോഗങ്ങള്‍ക്കും കാരണമാകുമ്പോള്‍ കാടമുട്ട അതിലടങ്ങിയിരിക്കുന്ന ഓവോമ്യൂക്കോയിഡ് പ്രോട്ടീന്‍ അലര്‍ജിരോഗങ്ങളെ ചെറുക്കാന്‍ സഹായിക്കുന്നു.

കാടമുട്ടയുടെ സ്ഥിരമായ ഉപയോഗം പല രോഗങ്ങളെയും ചെറുക്കാന്‍ സഹായിക്കുന്നു. ദഹനേന്ദ്രിയങ്ങള്‍ക്കുള്ള തകരാറുകളും അള്‍സര്‍ പോലുള്ള അസുഖങ്ങളെയും പ്രതിരോധിക്കുന്നതിന് കാടമുട്ടയുടെ ഉപയോഗം സഹായിക്കുന്നു. രോഗപ്രതിരോധശേഷിയും തലച്ചോറിന്റെ ആരോഗ്യവും ഓര്‍മ്മശക്തിയും വര്‍ദ്ധിപ്പിക്കാന്‍ കാടമുട്ടയുടെ ഉപയോഗം കൊണ്ടുസാധിക്കും കൂടാതെ നാഡീവ്യൂഹത്തിന്റെ ആരോഗ്യത്തിനും കാടമുട്ട കഴിക്കന്നത് നല്ലതാണ്. കാടമുട്ട കഴിക്കുമ്പോള്‍ ഹീമോഗ്ലോബിന്റെ അളവ് കൂടുന്നതിനാല്‍ വിളര്‍ച്ച മാറുന്നു. ശരീരത്തില്‍ അടങ്ങിയിരിക്കുന്ന വിഷാംശങ്ങളെയും അമിതമായുള്ള ലോഹാംശങ്ങളെയും പുറത്തുകളയുന്നതിന് കാടമുട്ടയുടെ ഉപയോഗം കൊണ്ടുസാധിക്കുന്നു. ചൈനാക്കാര്‍ ക്ഷയം, ആസ്ത്മ, പ്രമേഹം എന്നിങ്ങനെ പല രോഗങ്ങളുടെ ചികിത്സയ്ക്കായി കാടമുട്ട ഉപയോഗിച്ചിരുന്നു. വൃക്ക, കരള്‍, പിത്താശയം എന്നിവിടങ്ങളിലുണ്ടാകുന്ന കല്ലുകളെ നീക്കം ചെയ്യുന്നതിന് കാടമുട്ട നല്ലതാണ്. കാത്സ്യവും ഓക്്‌സലേറ്റും അടിഞ്ഞുകൂടുന്നതുകൊണ്ടാണ് കല്ലുണ്ടാകുന്നത്. വിറ്റാമിന്‍ സിയില്‍നിന്നാണ് ഓക്‌സലേറ്റ് ഉണ്ടാകുന്നത്. വിറ്റാമിന്‍ സിയില്‍നിന്നുണ്ടാകുന്ന ഓക്‌സലേറ്റ് കാത്സ്യവുമായി കൂടിച്ചേരുന്നു അക്കാരണത്താല്‍ അത്തരത്തിലുള്ള കാത്സ്യത്തെ ശരീരം സ്വീകരിക്കുകയില്ല. ഇതാണ് കല്ലായിട്ട് ഈ അവയവങ്ങളില്‍ അടിഞ്ഞുകൂടുന്നത്. കാടമുട്ടയിലുള്ള പൊട്ടാസ്യം കല്ലുണ്ടാകുന്നതിനെ ചെറുക്കുന്നു.

ചൈനാക്കാരും, ഈജിപ്റ്റുകാരും ലൈംഗികശേഷ വര്‍ദ്ധിപ്പിക്കുന്നതിനും കാടമുട്ട പണ്ടുമുതല്‍ക്കേ ഉപയോഗിച്ചിരുന്നു. 1960-ല്‍ ഡോക്ടര്‍ ജെ.സി. ട്രഫിയര്‍ ലൈംഗീകശേഷിവദ്ധിപ്പിക്കുന്നതിനും അലര്‍ജിരോഗങ്ങളെ ചെറുക്കുന്നതിനും കാടമുട്ട നിര്‍ദ്ദേശിച്ചിരുന്നു. അതിനുശേഷം കാടമുട്ടയുടെ ഔഷധ ഉപയോഗത്തെക്കുറിച്ച് വളരെയധികം പഠനങ്ങള്‍ നടന്നിട്ടുണ്ട്. പ്രായാധികത്താലും പോഷകാഹാരക്കുറവുകൊണ്ടും അലര്‍ജിമൂലവും ഉണ്ടാകുന്ന അസുഖങ്ങളെ ചെറുക്കുന്നതിന് കാടമുട്ടയുടെ ഉപയോഗം കൊണ്ടുസാധിക്കുമെന്ന് പഠനങ്ങളില്‍ നിന്നു മനസിലായിട്ടുണ്ട. കാടമുട്ടയില്‍ ആല്‍ക്കലൈന്‍ രൂപത്തിലുള്ള ഒരു ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു. ഇത് ആമാശയവീക്കത്തെ ചെറുക്കുന്നു. കാടമുട്ടയിലെ ആല്‍ക്കലൈന്‍ സ്വഭാവം ദഹനസ്രവങ്ങളിലെ അമിതമായ ആസിഡിനെ നിര്‍വീര്യമാക്കുന്നു.

കാടമുട്ടയില്‍ കാര്‍ബോഹൈഡ്രേറ്റ് കുറവും പ്രോട്ടീന്‍ കൂടുതലും ആണ്. ചീത്ത കൊളസ്‌ട്രോള്‍0 (LDL) കുറവും നല്ല കൊളര്‍സ്‌ട്രോള്‍ (HDL) കൂടുതലും ആണ്. അക്കാരണത്താല്‍ ഹൃദയാരോഗ്യത്തിന് കാടമുട്ട വളരെ നല്ലതാണ്. കാടമുട്ട രക്തസമ്മര്‍ദ്ദം കുറക്കുന്നതിന് സഹായിക്കുന്നു. ഫോളിക്ക് ആസിഡ്, വിറ്റാമിന്‍ 12, അയണ്‍, ഫോസ്ഫറസ്, പ്രോട്ടീന്‍ റീബോഫ്‌ലേവിന്‍, സെലിനിയം എന്നിവ കാടമുട്ടയില്‍ അടങ്ങിയിരിക്കുന്നു. ഹൃദയസംബന്ധമായ അസുഖങ്ങളെ നിയന്ത്രിക്കുന്നതിന് കാടമുട്ട നല്ലതാണ്. കാടമുട്ടയുടെ സ്ഥിരമായുള്ള ഉപയോഗം പല രോഗങ്ങളെയും അകറ്റുന്നു. കോശങ്ങളെ ഫ്രീറാഡിക്കലുകളില്‍ നിന്ന് സംരക്ഷിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ, സെലിനിയം എന്നിവ ഫ്രീറാഡിക്കലിനെ നിര്‍വീര്യമാക്കുന്നു. ക്യാന്‍സര്‍ രോഗികളില്‍ ക്യാന്‍സര്‍ കോശങ്ങള്‍ വളരുന്നത് തടയുന്നു.