Friday, July 25, 2014

ചവികാസവം




ദഹനസംബന്ധമായ എല്ലാ അസുഖങ്ങള്‍ക്കും മൂക്കടപ്പ് ജലദോഷം തുടങ്ങ്ിയ പ്രശ്‌നങ്ങള്‍ക്കും ഈ ഔഷധം ഫലപ്രദമാണ്. വിളര്‍ച്ച മാറാന്‍ ഈ ഔഷധം ദിവസവും സേവിക്കുക.

ഡോസ് - 15 - 25 വീതം ദിവസവും രണ്ടുനേരം ആഹാരത്തിനുശേഷം

കടപ്പാട് - യോഗരക്‌നാകരം

ചന്ദനാസവം ( Chandanasava )


ചൂടുകാരണമുണ്ടാകുന്ന അസുഖങ്ങള്‍ക്കും, അമിതമായി ശരീരം വിയര്‍ക്കുന്നതിനും അറിയാതെ ശുകഌ പോകുന്നതിനും (spermatorrhoea) ചന്ദനാസവം ഫലപ്രദമാണ്. പഥ്യം നോക്കണം.

ഡോസ് - 15 - 25 വീതം ദിവസവും രണ്ടുനേരം ആഹാരത്തിനുശേഷം

കടപ്പാട് - സഹസ്രയോഗം

ബലാരിഷ്ടം



കാല്‍മുട്ടുവേദന, നടുവേദന, സ്‌പോണ്ടിലൈറ്റിസ് എന്നിങ്ങനെ വാതസംബന്ധമായ എല്ലാ അസുകങ്ങള്‍ക്കും ഈ ഔഷധം ഫലപ്രദമാണ്.

ഡോസ് - 15 - 25 വീതം ദിവസവും രണ്ടുനേരം ആഹാരത്തിനുശേഷം

കടപ്പാട് - സഹസ്രയോഗം

അശ്വഗന്ധാരിഷ്ടം

ധാതുപുഷ്ടിക്കും ശരീരം മെലിയുന്നതിനും ശക്തിക്കും മാനസികമായ വികാസത്തിനും ഓര്‍മ്മക്കുറവിനും ഈ ഔഷധം ഫലപ്രദമാണ്. യൗവനം നിലനിര്‍ത്താന്‍ ഈ ഔഷധം ദിവസവും സേവിക്കുക.

ഡോസ് - 15 - 25 വീതം ദിവസവും രണ്ടുനേരം ആഹാരത്തിനുശേഷം

കടപ്പാട് - സഹസ്രയോഗം

അരവിന്ദാസവം

കുട്ടികള്‍ക്കുണ്ടാകുന്ന ക്ഷീണം, വിശപ്പില്ലായ്മ, ദഹനക്കുറവ്, ശക്തിയില്ലായ്മ എന്നിങ്ങനെയുള്ള അസുഖങ്ങള്‍ക്ക് ഈ ഔഷധം ഫലപ്രദമാണ്.

ഡോസ് - 5 - 25 ദിവസവും രണ്ടുനേരെ ആഹാരത്തിനുശേഷം

കടപ്പാട് - സഹസ്രയോഗം

അമൃതാരിഷ്ടം (Amrutharishta)

എല്ലാത്തരം പനികള്‍ക്കും ദഹനസംബന്ധമായ അസുഖങ്ങള്‍ക്കും ഈ ഔഷധം ഉപയോഗിക്കുന്നു. തലവേദനയ്ക്കും വാതസംബന്ധമായ വേദനയ്ക്കും ഈ ഒഷധം നല്ലതാണ്.

കടപ്പാട് - സഹസ്രയോഗം



ഡോസ് - 15 - 25 ml വീതം ദിവസം രണ്ടുനേരം ഭക്ഷണത്തിനുശേഷം

ആരഗ്വധാരിഷ്ടം

ലൂക്കോഡെര്‍മ്മ, എക്‌സിമ, സ്‌കേബീസ് എന്നിങ്ങനെ എല്ലാത്തരം ചര്‍മ്മരോഗങ്ങള്‍ക്കും ഈ ഔഷധം ഉപയോഗിച്ചുവരുന്നു. ഈ ഔഷധത്തിന്റെ പ്രയോഗം അള്‍സറിനെ ചെറുക്കും. ആരഗ്വധാരിഷ്ടം ഉപയോഗിക്കുമ്പോള്‍ പഥ്യം നിര്‍ബന്ധമാണ്.

കടപ്പാട് - ഭൈഷജ്യരത്‌നാവലി

ഡോസ്  15 - 30 വീതം ദിവസം രണ്ടുനേരം ഭക്ഷണത്തിനുശേഷം

Thursday, July 24, 2014

അഭയാരിഷ്ടം

മലബന്ധം, അര്‍ശസ്സ് എന്നീ അസുഖങ്ങള്‍ക്കും മൂത്രതടസത്തിനും മറ്റ് വ്യാനവായുവിന്റെ ദോഷം മൂലമുണ്ടാകുന്ന എല്ലാ അസുഖങ്ങള്‍ക്കും ഈ ഔഷധം ഉപയോഗിക്കുന്നു. ഇത് ദഹനത്തെ ശക്തിപ്പെടുത്തുന്നു വിശപ്പുണ്ടാകുന്നതിനും നല്ലതാണ്. ഇത് സേവിക്കുന്നവര്‍ പഥ്യം നോക്കണം.

കടപ്പാട് - സഹസ്രയോഗം

ഡോസ് - 15 - 25 ml വീതം ദിവസം രണ്ടുനേരം ഭക്ഷണത്തിനുശേഷം

Monday, July 21, 2014

രാസ്‌നാദിതൈലം

രാസ്‌നാദിതൈലം വളരെയധികം പ്രചാരമുള്ള ഒരു ആയുര്‍വേദ ഔഷധമാണ്. പനിക്കം ജലദോഷത്തിനമുള്ള ചികിത്സയ്ക്കാണ് പ്രധാനമായും രാസ്‌നാദിതൈലം ഉപയോഗിക്കുന്നത്. എള്ളെണ്ണയിലും, വെളിച്ചെണ്ണയിലും ആണ് ഈ തൈലം തയ്യാറാക്കുന്നത്.

കടപ്പാട് - സഹസ്രയോഗം

മൈഗ്രേന്‍, മുഖത്തിന് കോട്ടം (Facial Paralysis ) എന്നിവയ്ക്ക് ഈ തൈലംകൊണ്ട് നസ്യം (മൂക്കില്‍
കൂടിയുള്ള ഔഷധപ്രയോഗം) ചെയ്യാറുണ്ട്.

മുന്നറിയിപ്പ് - നസ്യം വൈദ്യന്റെ സാന്നിധ്യത്തില്‍ മാത്രമേ ചെയ്യാവൂ.



രസതൈലം

രസതൈലം

വാതസംബന്ധമായ അസുഖങ്ങളായ വിറവാതം (Parkinonism), കോട്ടുവാതം (hemiplegia), അരക്കെട്ടിന് താഴെ തളരുക (paraplegia) എന്നിങ്ങനെയുള്ള അസുഖങ്ങള്‍ക്ക് പുറമെ പുരട്ടുന്നതിനാണ് രസതൈലം ഉപയോഗിക്കുന്നത്. എല്ലാത്തരം സന്ധിവേദനകള്‍ക്ക് ഈ ഔഷധം പുറമെ പുരട്ടിയാല്‍ ആശ്വാസം ലഭിക്കും.