മനസ്സിനെയും ചിന്തകളെയും ഇന്ദ്രിയങ്ങളെയും ശുദ്ധീകരിക്കാന്‍ അവയെ ഉള്ളിലേക്കു തിരിക്കണം. സ്ഥൂലത്തില്‍നിന്നു സൂക്ഷ്മത്തിലേക്ക്, ബാഹ്യലോകത്തുനിന്ന് ആന്തരിരലോകത്തിലേക്ക് പ്രവേശിക്കുന്നതിന് ശക്തിപകരുന്ന ക്രിയയാണ് ത്രാടകം.
ത്രാടകം രണ്ടുവിധമുണ്ട് - ബാഹ്യമായി ചെയ്യുന്നതും ആന്തരികമായി ചെയ്യുന്നതും. ബാഹ്യത്രാടകത്തില്‍ ഇമകള്‍ ചിമ്മാതെ കണ്ണുകള്‍ തുറന്നുതന്നെയിരിക്കണം കണ്ണില്‍നിന്ന് കണ്ണുനീര്‍ വന്നാലും കണ്ണടയ്ക്കരുത്. വെളുപ്പിന് എഴുന്നേറ്റ് നെയ്യ് ഒഴിച്ച് നിലവിളക്ക് കത്തിച്ചുവച്ചിട്ട് അതിന്റെ നാളത്തില്‍ ത്രാടകം ചെയ്യുന്നത് വളരെ നല്ലതാണ്. ഇഷ്ടദേവന്റെയോ ദേവിയുടെയോ ചിത്രം, കണ്ണാടിയില്‍ തെളിയുന്ന സ്വന്തം പ്രതിബിംബം, ഓങ്കാരം, കുണ്ടലിനീചക്രങ്ങളില്‍ ഏതെങ്കിലും ഒന്നിന്റെ ചിത്രം, ചന്ദ്രന്‍, നക്ഷത്രം, ഒഴുകുന്ന ജലം, പര്‍വതം, ആകാശം ഇവയിലെല്ലാം ത്രാടകം ചെയ്യാവുന്നതാണ്. പുരികത്തിന്റെ മദ്ധ്യഭാഗത്തിലോ (ത്രികുടി) നാസികാഗ്രത്തിലോ ദൃഷ്ടിയുറപ്പിച്ച് ത്രാടകം ചെയ്യാവുന്നതാണ്. ഭഗവദ്ഗീതയിലും ഇതിനെ കുറിച്ചു പറയുന്നുണ്ട്.
ആന്തരികത്രാടകത്തില്‍ കണ്ണുകളടച്ചിട്ട് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്ന ഏതെങ്കിലും രൂപം മനസ്സുകൊണ്ട് ദര്‍ശിക്കുക. ഇഷ്ടദൈവത്തിന്റെ രൂപം മനസില്‍ കണ്ടുകൊണ്ട് അതില്‍ ത്രാടകം ചെയ്യുന്നതു നല്ലതാണ്. ശ്വസനത്തിലോ ഓങ്കാരത്തിലോ ഏകാഗ്രതയര്‍പ്പിച്ച് ബാഹ്യത്രാടകം ചെയ്യാം.
പ്രയോജനങ്ങള്‍
ത്രാടകം വ്യക്തമായ ഉള്‍ക്കാഴ്ച നല്‍കുന്നു. മൂന്നാം കണ്ണിനെ (ആജ്ഞാചക്രം) ഊര്ജസ്വലമാക്കുന്നു. ഏകാഗ്രത, മനശക്തി എന്നിവ വര്‍ദ്ധിപ്പിക്കുന്നു. മനസ്സിനെ ചീത്ത വിചാരങ്ങളില്‍നിന്ന് പിന്തിരിപ്പിക്കാന്‍ സഹായിക്കുന്നു. ബുദ്ധികൂര്‍മ്മത നല്‍കുന്നു,
ത്രാടകം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ശുദ്ധമായതും ധാര്‍മികവുമായ വസ്തുവില്‍ മാത്രമേ ത്രാടകം ചെയ്യാവൂ. കണ്ണുകള്‍ക്ക് കൂടുതല്‍ ആയാസം നല്‍കരുത്. കണ്ണുകള്‍ക്ക് ക്ഷീണം തോന്നിയാല്‍ ശുദ്ധജലം കൊണ്ട് കണ്ണുകള്‍ കഴുകണം. കാഴ്ചശക്തിക്കു തകരാറുള്ളവര്‍ ബാഹ്യത്രാടകം കുറച്ചുനേരം ചെയ്താല്‍ മതിയാകും.
നല്ല നിലവാരമുള്ള ലേഖനം
ReplyDelete