Monday, December 30, 2013

കൊത്തമല്ലിയുടെ ഔഷധ ഉപയോഗങ്ങള്‍



സംസ്‌കൃതം: ധന്യക
Botanical Name: Coriandrum Sativum

മല്ലിയില മിക്ക കറികളിലും ഉപയോഗിച്ചുവരുന്നു. രുചിയും വാസനയും വര്‍ദ്ധിക്കുന്നതാണ്. മല്ലിയിലയും ഇഞ്ചിയും അരച്ച് ചമ്മന്തി ഉണ്ടാക്കി ഇടയ്ക്കിടെ ഉപയോഗിച്ചാല്‍ ദഹനക്കേട്, വായുകോപം, വിരദോഷം, വയറുവേദന എന്നിവ ശമിക്കുന്നതാണ്.

പനി
1. കൊത്തമല്ലി, ചുക്ക് ഇവയുടെ പൊടിയും അല്പം ഇന്തുപ്പും ചേര്‍ത്ത് കഞ്ഞിവെച്ച് കുടിക്കുക.

2. കൊത്തമല്ലി 30 ഗ്രാം, ചുക്ക് 20 ഗ്രാം ചതച്ച് വെള്ളത്തിലിട്ട് തിളപ്പിച്ച് ആ കഷായം കൂടെക്കൂടെ കുടിക്കുക.

കുഞ്ഞുങ്ങളുടെ ശ്വാസംമുട്ടല്‍, ചുമ

കൊത്തമല്ലി അരിക്കാടിയില്‍ അരച്ച് പഞ്ചസാരയുമായി കൂട്ടി കഴിക്കുക.

ദാഹം (തൃഷ്ണ)

കൊത്തമല്ലി ചതച്ച് വെള്ളത്തിലിട്ടുവച്ച് പിറ്റേദിവസം രാവിലെ എടുത്ത് ഊറ്റി് പഞ്ചസാര ചേര്‍ത്ത് കഴിക്കുക.

അതിസാരം

കൊത്തമല്ലി, കഷായത്തില്‍ നെയ്യ് കാച്ചി കഴിക്കുക.

പുകച്ചില്‍, ചുട്ടുനീറ്റല്‍

കൊത്തമല്ലി, ഉണക്കനെല്ലിക്ക, ആടലോടകത്തിന്റെ വേര്, മുന്തിരിങ്ങ, പര്‍പ്പടകപ്പുല്ല് ഇവ സമം ചേര്‍ത്തുണ്ടാക്കിയ കഷായം രാത്രി വച്ച് തണുത്തശേഷം രാവിലെ കുടിക്കുക.

തലവേദന

മല്ലിയില ചന്ദനവും ചേര്‍ത്ത് അരച്ച് ലേപനം ചെയ്യുക.

വിരദോഷത്തിന്

മല്ലിയില 5 ഗ്രാം, പുതിന 5 ഗ്രാം ഇവ എട്ട് ഔണ്‍സ് വെള്ളത്തില്‍ തിളപ്പിച്ച് പകുതിയാക്കി സേവിക്കുക.

വായ്പ്പുണ്ണ്


കൊത്തമല്ലി കഷായം ഉള്ളില്‍ കഴിക്കുകയും കവിള്‍കൊള്ളുകയും ചെയ്യുക.

മോണപഴുപ്പ്

മല്ലിയില ചവച്ചുതുപ്പിയാല്‍ മോണപഴുപ്പും പല്ലുദ്രവിക്കുന്നതും ശമിക്കും.

ദഹനക്കേട്

ഒരു ഗ്ലാസ്സ് മോരില്‍ രണ്ട് സ്പൂണ്‍ മല്ലിയില നീരുചേര്‍ത്ത് പല പ്രാവശ്യം കുടിക്കുക.

അര്‍ശസ്

കൊത്തമല്ലി വറുത്തുപൊടിച്ച്ു കാപ്പിപോലെ പതിവായി് ഉപയോഗിക്കുക.

കണ്ണെരിച്ചില്‍

ഉണക്കനെല്ലിക്കയും കൊത്തമല്ലിയിലയും തണ്ടും ഇട്ട് തിളപ്പിച്ചവെള്ളം ധാരചെയ്യുക.

മൂത്രതടസ്സം

മല്ലിച്ചെടി ചതച്ച് നിരെടുത്ത് മൂന്നു സ്പൂണ്‍ തേന്‍ ചേര്‍ത്ത് ദിവസം മൂന്നു നേരം ഏഴ് ദിവസം കഴിക്കുക.

സന്ധിവീക്കം

1. കുറച്ചു കൊത്തമല്ലിപ്പൊടി നല്ലെണ്ണയില്‍ ചൂടാക്കി നീരും വീക്കവും ഉള്ള ഭാഗത്ത് വെച്ചു കെട്ടുക.

2. മല്ലിയില നീരില്‍ കുറച്ചു അലക്കുസോപ്പ് കുഴമ്പുപോലെ ചാലിച്ച് സന്ധിയില്‍ പുരട്ടുക.