Tuesday, March 4, 2014

മുണ്ടിനീര്‌


പ്രധാനമായും കൊച്ചുകുട്ട്ികളെ ബാധിക്കുന്ന ഈ വൈറസ് രോഗം അതിവേഗം പകരുന്ന ഒന്നാണ്. ചെവിയുടെ സമീപം നീരുണ്ടാകുന്നു. തുടര്‍ന്ന് പനി, തലവേദന, ചെവിവേദന എന്നിവ അനുഭവപ്പെടും. ആഹാരസാധനങ്ങള്‍ ചവയ്ക്കുകയും വിഴുങ്ങുകയും ചെയ്യുമ്പോള്‍ വേദന വര്‍ദ്ധിക്കും' ഏഴുമുതല്‍ പത്തുവരെ ദിവസങ്ങള്‍ ഈ രോഗം നീണ്ടുനില്‍ക്കും. പുരുഷന്‍മാരില്‍ ഈ രോഗം ചിലപ്പോള്‍ വന്ധ്യതയ്ക്ക് കാരണമാകും. സ്ത്രീകളില്‍ അണ്ഡാശയത്തിന് ക്ഷതമുണ്ടാകും.

ചികിത്സ

ചുക്കും കൊത്തമല്ലിയും ചേര്‍ന്ന കഷായത്തില്‍ വെട്ടുമാറന്‍ ഗുളിക ചേര്‍ത്ത് സേവിക്കണം. പുനര്‍ന്നവാദി കഷായമോ ഞെരിഞ്ഞിലും തമിഴാമയും ചേര്‍ന്ന കഷായമോ ഉളളില്‍സേവിക്കുന്നത് നന്ന്. കൃണാദി ഗുളിക ശുദ്ധജലത്തിലരച്ച് പുറത്തു പുരട്ടുകയോ രാസ്‌നാദിചൂര്‍ണ്ണം നാരങ്ങാനീരില്‍ അരച്ച് പുരട്ടുകയോ,
എളള്, പശുവിന്‍ പാലില്‍ അരച്ചുപുരട്ടുകയോ, പ്ലാമഞ്ഞള്‍ ശുദ്ധജലത്തില്‍ അരച്ചു പുരട്ടുകയോ ചെയ്യുന്നത് മുണ്ടിനീര് കുറയ്ക്കുന്നതിന് നല്ലതാണ്. 

No comments:

Post a Comment