Friday, March 21, 2014

വൃശ്ചികാസനം (Vrischikasana)



ശീര്‍ഷാസനത്തില്‍ നിന്നിട്ട് കാലുകളും പുറവും പിന്നോട്ടു വളയ്ക്കുക. ചേര്‍ത്തുവച്ച കൈത്തലങ്ങള്‍ നീക്കി ശരീരസംതുലനത്തില്‍ ശ്രദ്ധിച്ചുകൊണ്ട് കൈമുട്ടുകള്‍ ശിരസ്സിനിരുവശത്തേക്കും മാറ്റുക. കൈമുട്ടുകള്‍ തറയില്‍ നിന്നുയര്‍ത്തുവാന്‍ പാടില്ല. ഉടലിനു മുകള്‍ഭാഗം അല്പം മുന്നോട്ടും കാലുകള്‍ പിന്നോട്ടും വളച്ച് കാലുകള്‍ തറയിലേക്കു കൊണ്ടുവരിക. ശിരസ്സ് ഉയര്‍ത്തിപ്പിടിച്ച് കൈത്തലങ്ങളിലേക്ക് ദൃഷ്ടിയൂന്നുക. സാധ്യമെങ്കില്‍ ഉള്ളംകാലുകള്‍ ശിരസ്സിനുമേല്‍ വയ്ക്കുക. ശിരസ്സ് തറയില്‍നിന്നുയര്‍ന്നു നില്ക്കണം. ശരീരഭാരം മുഴുവന്‍ കൈമുട്ടുകളിലും തറയില്‍വച്ചിട്ടുള്ള കൈത്തലങ്ങളിലുമായിരിക്കണം. ആവുന്നത്രനേരം ഈ നിലയില്‍ തുടരുക. പിന്നീട് ശീര്‍ഷാസനത്തിലേക്കും അതിനുശേഷം വജ്രാസനത്തിലേക്കും വിരിക.  അവസാനനിലയിലേക്കെത്തുമ്പോഴും സാധാരണനിലയിലേക്ക് തിരികെയെത്തുമ്പോഴും ശ്വാസം പിടിച്ചുവയ്ക്കുക. അവസാന നിലയില്‍, സാധാരണരീതിയില്‍ ശ്വസിക്കുക. സഹസ്രാരചക്രം, വിശുദ്ധിചക്രം, മണിപൂരചക്രം എന്നിവയില്‍ എകാഗ്രത അര്‍പ്പിക്കുക. ഈ ആസനത്തിനുശേഷം പശ്ചിമോത്തനാസനം ചെയ്യണം.


പ്രയോജനങ്ങള്‍

മൊത്തം ശരിരത്തെയും ബലപ്പെടുത്തി ശരീരം ക്ഷീണിക്കുന്നത് തടയുന്നു. തലേേച്ചാറിനെയും പീയൂഷ ഗ്ലന്ഥിയെയും ഊര്‍ജിതപ്പെടുത്തുന്നു. ശീര്‍ഷാസനം. ചക്രാസനം, ധനുരാസനം ഇവയുടെ പ്രയോജനങ്ങള്‍ ഈ ആസനംവഴിയും ലഭിക്കുന്നു.

  

No comments:

Post a Comment