Wednesday, March 5, 2014

വയറുകടി


ലോകം മുഴുക്കെ കണ്ടുവരുന്ന രോഗമാണെങ്കിലും ഉഷ്ണമേഖലാപ്രദേശങ്ങളിലാണ് രോഗം കുടുതലായുളളത്. കുടലിനെ ആശ്രയിച്ചുണ്ടാകുന്ന ഈരോഗത്തിന് ചിലയിനം ബാക്ടീരിയകളും ചിലപ്പോള്‍ അമിബയും കാരണമായി വര്‍ത്തിക്കുന്നു. ചില പ്രത്യേക കാലങ്ങളില്‍ രോഗം പകര്‍ച്ചവ്യാധിപോലെ പടര്‍ന്നുപിടിക്കാറുണ്ട്.

കൂടെക്കൂടെ ജലം അയഞ്ഞുപോവുക, മലത്തില്‍ രക്തവും ചലവും പഴുപ്പും കഫവും കാണുക എന്നതാണ് രോഗ സിഭാവം. രാവിലെയായിരിക്കും മലം പലവട്ടമായി പോവുന്നത്.ഒരു പ്രാവശ്യം പോയാലും തൃപ്തിയായില്ല എന്ന തോന്നലുണ്ടാവുന്നു. ബാക്ടീരിയ മൂലമുണ്ടാകുന്നതിലും അമീബ കാരണമുണ്ടാകുന്നതിലും രോഗ സ്വഭാവം പൊതുവെ ഒന്നാണെങ്കിലും രോഗിയിലുണ്ടാവുന്ന ലക്ഷണങ്ങള്‍ അല്പസ്വല്പം വ്യത്യാസപ്പെട്ടിരിക്കും. മലം പോകുന്നതിന് മുമ്പ് വയറുവേദന, പനി, കുടുതല്‍ പ്രാവശ്യം മലം പോവുക, പോകുന്ന മലത്തില്‍ രക്തവും കഫവുമുണ്ടാവുക എന്നീ ലക്ഷണങ്ങള്‍ പൊതുവെ കണ്ടുവരുന്നത് ബാക്ടീരിയ മുലമുണ്ടാകുന്ന വയറുകടിയിലാണ്.

അമീബ കാരണമായുണ്ടാകുന്ന വയറുകടി ദീര്‍ഘകാലം നീണ്ടുനിന്ന് രോഗിയെ ക്ലേശിപ്പിക്കാറുണ്ട്. ഇതില്‍ മലം അയഞ്ഞ് പോകുന്നത് ബാക്ടീരിയ മൂലമുണ്ടാകുന്ന വയറുകടിയുടെ അത്രതന്നെ ഉണ്ടാവില്ല. അടിവയറ്റില്‍ വേദന, ക്ഷീണം, ശരീരം ശോഷിക്കല്‍, വയറ് പെരുപ്പം, ഛര്‍ദ്ദി എന്നിവ അമീബ മുലമുണ്ടാകുന്ന ഫലമായുണ്ടാവും.

ചികിത്സയോടൊപ്പം പരിസരശുചിത്വം ഉറപ്പുവരുത്തേണ്ടതുണ്ട്. കെട്ടിനില്‍ക്കുന്ന വെളളത്തില്‍ മലമുത്ര വിസര്‍ജ്ജനം ചെയ്യരുത്, ശുദ്ധവായു ശ്വസിക്കുക, തുറസ്സായതൂം വൃത്തിയുളളതുമായ സ്ഥലത്ത് താമസിക്കുക, തണുത്ത വെളളം കുടിക്കാതിരിക്കുക എന്നീ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. വെളളം ധാരാളം കുടിക്കേണ്ടതുണ്ട്.

ചികിത്സകള്‍

1. മഞ്ഞള്‍, പുളിയാറില എന്നിവ അരച്ച് മോരില്‍ കലക്കി കഴിക്കുക. 2. തുല്യഅളവില്‍ ജാതിക്കയും വയമ്പും ചേര്‍ത്തരച്ച് തേനില്‍ ചാലിച്ചു കഴിക്കുക.
3. ചുക്ക് കഷായം വെച്ച് കുടിക്കുക.
4. കുവളക്കായ കഷായം വെച്ച് ദിവസം രണ്ട് നേരം കഴിക്കുക. ഫലം ഉണക്കിപ്പൊടിച്ച് മോരില്‍ കലക്കി കഴിച്ചാലും ശമനം കിട്ടും.

No comments:

Post a Comment