Monday, March 24, 2014

ബ്രാഹ്മരസായനം


നെല്ലിക്ക 3000, കടുക്ക 1000, വലിയ പഞ്ചമൂലം, ചെറിയ പഞ്ചമൂലം, തൃണപഞ്ചമൂലം, മദ്ധ്യമ പഞ്ചമൂലം ഇവ ഓരോന്നും പത്ത് പലം വീതം, പത്തിരട്ടി വെള്ളത്തില്‍ കഷായംവച്ച് കുറുക്കി പത്തില്‍ ഒന്നാക്കി കുരുകളഞ്ഞ നെല്ലിക്കയും, കടുക്കയും ആ കഷായത്തിലിട്ട്, നാല് പലം വിതം ലവംഗന്‍, ഏലത്തരി, മുത്തങ്ങ, മഞ്ഞള്‍, തിപ്പലി, അകില്‍, ചന്ദനം, മുത്തിള്‍, നാഗപ്പൂവ്, ശംഖ് പുഷ്പത്തിന്റെ വേര്, വയമ്പ്, കുഴിമുത്തങ്ങ, ഇരട്ടിമധുരം, വിഴാലരി ഇവ പൊടിച്ചിട്ട്, അതില്‍ പതിനൊന്ന് തുലാം പഞ്ചസാരയും പന്ത്രണ്ടിടങ്ങഴി നെയ്യും എട്ടിടങ്ങഴി എണ്ണയും ചേര്‍ത്ത് എല്ലാം കൂടി പാത്രത്തിലാക്കി അടുപ്പത്തു വെച്ച് വറ്റിച്ച് ലേഹ്യം പാകമാകുമ്പോള്‍ വാങ്ങി തണുത്തതിനു ശേഷം 320 തുടം തേന്‍ ചേര്‍ത്ത് മത്ത് കൊണ്ട് നല്ലപോലെ ഇളക്കി നെയ്യ് പുരട്ടിയ പാത്രത്തില്‍ സുക്ഷിച്ച് ദഹനശക്തിക്കനുസരിച്ച് സേവിക്കുക. (ഈ മരുന്നുകളെല്ലാം പകുതിയോ കാലോ അരക്കഴഞ്ചോ അളവിലെടുത്ത് ഓരോരൂത്തരുടെ ആറ്വശ്യാനുസരണം ഉണ്ടാക്കാവുന്നതാണ്.)

ഈ രസായനം കഴിച്ചാല്‍ ഇന്ദ്രിയക്ഷീണം, ശരീരക്ഷീണം, ചുളിവ്, നര ഇവ ഇല്ലാതാകുകയും ധാരണാശക്തി, ഓര്‍മ്മശക്തി, ദീര്‍ഘായുസ്സ് ഇവയുണ്ടാകുകയും ചെയ്യും.

  

No comments:

Post a Comment