Saturday, May 17, 2014

പത്മാസനം







പത്മം എന്നാല്‍ താമര എന്നാണ് അര്‍ത്ഥം. ഇതിന് കമലാസനം എന്നും പറയും. ജപത്തിനും, ധ്യാനത്തിനും, പ്രാണായാമം ചെയ്യുന്നതിനും പറ്റിയ നാല് ആസനങ്ങളില്‍ പ്രഥമസ്ഥാനം പത്മാസനത്തിനാണ്. ഋഷികളായ ഖേരന്ദയും, സാന്‍ഡില്യ ഋഷിയും ഈ ആസനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു പറയുന്നുണ്ട്.

ചെയ്യേണ്ടവിധം

കാലുള്‍ മുന്നോട്ട് നീട്ടിയിരിക്കുക. കൈകള്‍കൊണ്ട് ഇടതുകാലെടുത്ത് വലതുതുടയുടെ മുകളില്‍ വയ്ക്കുക. അതിനുശേഷം വലതുകാലെടുത്ത് ഇടതുതുടയുടെ മുകളില്‍ വയ്ക്കുക. കൈകള്‍ രണ്ടും കാല്‍മുട്ടുകള്‍ക്കു മുകളില്‍ വയ്ക്കുക വിരലുകള്‍ ചിന്മുദ്രയിലായിരിക്കണം.

പ്രയോജനങ്ങള്‍

പത്മാസനം കാല്‍മുട്ടിന്റെയും അരക്കെട്ടിലെയും സന്ധികളെ വഴക്കമുള്ളതും ബലമുള്ളതുമാക്കുന്നു. നാഡീവ്യുഹത്തെ ശക്തിപ്പെടുത്തുന്നു. മനസിന് വിശ്രമവും ഏകാഗ്രതയും കൈവരുന്നു. മലബന്ധത്തെയും, വാതരോഗങ്ങളെയും, നട്ടെല്ലിന്റ പ്രശ്‌നങ്ങളും സുഖപ്പെടുത്തുന്നു.

No comments:

Post a Comment