Friday, March 14, 2014

സ്വസ്തികാസനം


 
കാലുകള്‍ മുന്നോട്ടു നീട്ടി തറയിലിരിക്കുക. ഇടതുകാല്‍ മടക്കി പാദം വലത്തേ അകം തുടയോടു ചേര്‍ത്തു വയ്ക്കുക. വലതുകാല്‍ മടക്കി ഇടതുകാലിനു മുകളിലായി വയ്ക്കുക. വലതുകാലിലെ വിരലുകള്‍ ഇടതുകാലിന്റെ തുടയ്ക്കും കാല്‍വണ്ണയിലെ പേശികള്‍ക്കും ഇടയ്ക്കായി വയ്ക്കുക. അല്ലെങ്കില്‍, രണ്ടു കാലുകളിലേയും വിരലുകള്‍ ചിത്രത്തിലേതുപോലെ സ്വതന്ത്രമായി വയ്ക്കുക. കൈവിരലുകള്‍ ജ്ഞാനമുദ്രയില്‍ അല്ലെങ്കില്‍ ചിന്‍മുദ്രയില്‍വച്ച് കൈകള്‍ കാല്‍മുട്ടുകള്‍ക്കുമേല്‍ വയ്ക്കുക. കഴുത്തും നട്ടെല്ലും നിവര്‍ത്തിവച്ച് ഇരിക്കുക. ആജ്ഞാചക്രത്തില്‍ അഥവാ മൂന്നാംകണ്ണില്‍ (കണ്‍പുരികങ്ങള്‍ക്കു മദ്ധ്യേ) എകാഗ്രതയര്‍പ്പിക്കുക.

മുന്‍കരുതലുകള്‍ - യോഗയില്‍ തുടക്കക്കാരായവര്‍ക്കു യോജിച്ച എളുപ്പമുള്ള ധ്യാനനിലയാണിത്. വാതസംബന്ധമായ വേദനകളോ നട്ടെല്ലിനു പ്രശ്‌നമോ ഉള്ളവര്‍ ഈ ആസനം അഭ്യസിക്കരുത്.


പ്രയോജനങ്ങള്‍ - സ്വസതിക എന്നാല്‍ ശുഭസൂചകം എന്നാണര്‍ത്ഥം. ഈ ആസനം സാധകന് സന്തോഷവും സ്വസ്ഥതയും നല്‍കുന്നു. പ്രിാണായാമം തുടങ്ങിയ ഉയര്‍ന്നനിലയിലുള്ള ക്രിയകള്‍ ഈ ആസനത്തില്‍ ചെയ്യുക എളുപ്പമാണ്. സ്വസ്തികാസനം നാഡീവ്യവസ്ഥയെ അ്പ്പാടെ ഊര്‍്ജസ്വലമാക്കി പുതുജീവന്‍ നല്‍കുന്നു. കാല്‍വേദന, അമിതവിയര്‍പ്പ് എന്നിവ പരിഹരികപ്പെടുന്നു. മന്ത്രജപം അഥവാ മന്ത്രോച്ചാണത്തിനു പറ്റിയ വളരെ സുഖകരമായ ആസനമാണിത്. അസ്വന്ധതകൂടാതെ വളരെ നേരം ഈ നിലയില്‍ ഇരിക്കുവാന്‍ സാധിക്കും.

No comments:

Post a Comment