Thursday, April 24, 2014

പാലട പ്രഥമന്‍


പാലട പ്രഥമന്‍

അരിപ്പൊടി - 250 ഗ്രാം
പാല്‍ - 2 ലിറ്റര്‍
വെള്ളം - 2 കപ്പ്
പഞ്ചസാര -2 1/2 കപ്പ്
വെണ്ണ - 3 ടേബിള്‍ സ്പൂണ്‍
ഏലക്കാപ്പൊടി - 1 ടീസ്പൂണ്‍
അണ്ടിപ്പരിപ്പ് നെയ്യില്‍ വറുത്തത് - 1 പിടി
ഉണക്കമുന്തിരി നെയ്യില്‍ വറുത്തത് - 1 പിടി

തയ്യാറാക്കുന്ന വിധം

അരിപ്പൊടിയില്‍ രണ്ടുകപ്പ് പാല്‍ ചേര്‍ത്ത് കുഴച്ചു മാവാക്കുക. ഒരു വാഴയില കീറി ആറിഞ്ചുനീളത്തിലുള്ള കഷണങ്ങളാക്കുക. ഇതിലേക്ക് മാവ് ഒഴിച്ച് പരത്തുക. അതിനുശേഷം ഈ വാഴയില ചുരുട്ടിയെടുത്ത് ഇഡലിപപ്പാത്രത്തിന്റെ തട്ടില്‍ വെച്ച് ആവിയില്‍ വേവിക്കുക. വെള്ളം ഊറ്റി തണുപ്പിച്ചശേഷം കട്ടിയായ മാവ് വലിയ ഒരു പാത്രത്തില്‍ വെച്ച് മുറിച്ച് ചെറിയ (അട) കഷണങ്ങളാക്കുക. വെണ്ണ ഒരു പാത്രത്തിലെടുത്ത് ചൂടാക്കി അട ഇതിലേക്ക് ഇട്ട് വഴറ്റുക. പാലും വെള്ളവും പഞ്ചസാരയും ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് വെണ്ണയില്‍ വഴറ്റിയെടുത്ത അട ചേര്‍ക്കുക. ഏലപ്പൊടിയും ഉണക്കമുന്തിരിയും അണ്ടിപ്പരിപ്പും ചേര്‍ത്ത് തിളപ്പിക്കുക. തിളക്കുന്ന സമയം വരെ ഇളക്കണം. തിളച്ചുകഴിയുമ്പോള്‍ പാലട പ്രഥമന്‍ തയ്യാര്‍.

No comments:

Post a Comment