Thursday, April 24, 2014

പ്രമേഹത്തെ എങ്ങനെ നിയന്ത്രിക്കാം


പ്രമേഹത്തെ നിയന്ത്രിക്കുക എന്നു പറഞ്ഞാല്‍ രക്തത്തിലെ ഗ്ലൂക്കോസിനെ സാധാരണനിലയിലേക്ക് തിരികെ കൊണ്ടുവരുന്നതിനാണ്. പ്രമേഹത്തെ പൂര്‍ണ്ണമായി മാറ്റാന്‍ സാധിക്കുകയില്ല എന്നാണ് അറിയുന്നത്. പ്രമേഹം ബാധിച്ച ഒരാള്‍ക്ക് മറ്റുപല രോഗങ്ങളും വരാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് പ്രമേഹബാധിതനായ ഒരാള്‍ പ്രമേഹത്തെ എപ്പോഴും തന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കണം അല്ലാത്തപക്ഷം അയാള്‍ സങ്കീര്‍ണ്ണമായ പല പ്രശ്‌നങ്ങളും നേരിടേണ്ടിവരും. പ്രമേഹത്തെ ന്ിയന്ത്രിക്കാന്‍ ആദ്യം വേണ്ടത് ഭക്ഷണനിയന്ത്രണമാണ്. ഭക്ഷണനിയന്ത്രണം എന്നുപറഞ്ഞാല്‍ പട്ടിണികിടക്കാനല്ല. കലോറി കുറഞ്ഞ ആഹാരസാധനങ്ങള്‍ കഴിക്കുക. സ്ഥിരമായി വ്യായാമം ചെയ്യണം. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് മിക്കവാറും ടെസ്റ്റുചെയ്യണം. സ്വയം ഗ്ലൂക്കോസ് ടെസ്റ്റുചെയ്യുന്ന ഉപകരണം മെഡിക്കല്‍സ്റ്റോറില്‍നിന്നു വാങ്ങാവുന്നതാണ്. ഇന്‍സുലിന്‍ എടുക്കുന്നയാളാണെങ്കില്‍ കഴിക്കുന്ന ആഹാരത്തിന്റെ അളവ് കുറയ്ക്കണം. കഴിക്കേണ്ട ഭക്ഷണക്രമം ഡോക്ടറോടു ചോദിച്ചുമനസിലാക്കുന്നത് നല്ലത്ണ്. മുടങ്ങാതെ മരുന്ന് കഴിക്കണം. കൊഴുപ്പ് അടങ്ങിയ ഭക്ഷണം ഉപേക്ഷിക്കുക. ശരീരഭാരം കൂടുതലുള്ളവര്‍ക്ക് പ്രമേഹരോഗത്തിന്റെ ബുദ്ധിമുട്ട് മറ്റുള്ളവരുടേതിനേക്കാള്‍ കൂടുതലായിരിക്കും. അങ്ങനെയുള്ളവര്‍ വ്യയാമം ചെയ്തും ഭക്ഷണം നിയന്ത്രിച്ചും ശരീരഭാരം കുറയ്ക്കണം. പ്രമേഹരോഗി ഒരിക്കലും മടിപിടിച്ചിരിക്കാതെ കൂടുതല്‍ സമയം ആക്ടീവ് ആയിരിക്കണം. അതിനുവേണ്ടി കൃഷിയോ നടത്തം ആവശ്യമുള്ള മറ്റുജോലികളോ ചെയ്യുന്നത് നല്ലതാണ്. ഗ്ലൂക്കോസ് ലെവല്‍ ചെക്കുചെയ്യുമ്പോള്‍ അത് എഴുതി വയ്ക്കാന്‍ ശ്രദ്ധിക്കുക.

No comments:

Post a Comment