Wednesday, March 5, 2014

വിളര്‍ച്ച (Anemia)


രക്തത്തിലെ പ്രധാന രാസവസ്തുവായ ഹീമോഗ്ലോബിന്റെ അളവ് വളരെ കുറയുമ്പോള്‍ വിളര്‍ച്ചയുണ്ടാകുന്നു. പല കാരണങ്ങള്‍ കൊണ്ടും ഇത് സംഭവിക്കുന്നു. ചുവന്ന രക്താണുക്കളുടെ ഉല്പാദനത്തിലുണ്ടാകുന്ന തകരാറുകള്‍, രക്താണുക്കള്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ വസതുക്കളുടെ അഭാവം, ഇരുമ്പ്, മാംസ്യങ്ങള്‍, ജീവകങ്ങള്‍ തുടങ്ങിയ പോഷകവസതുക്കളുടെ അഭാവം, രക്തനഷ്ടം, ചുവന്ന രക്താണുക്കള്‍ക്കുണ്ടാകുന്ന അനിയന്ത്രിതമായ നാശം, മജ്ജയുടെ പ്രവര്‍ത്തനത്തിലുണ്ടാകുന്ന തകരാറുകള്‍ തുടങ്ങിയവയാണ് വിളര്‍ച്ചക്കുളള പ്രധാന കാരണങ്ങള്‍.

നമ്മുടെ നാട്ടില്‍ ധാരാളമായി കണ്ടുവരുന്ന വിളര്‍ച്ച ഇരുമ്പിന്റെ കുറവു കൊണ്ടുണ്ടാകുന്ന വിളര്‍ച്ചയാണ്. രക്തത്തിലെ ചുവന്നരക്താണുക്കളില്‍ ഹീമോഗ്ലോബിന്‍ എന്ന വര്‍ണ്ണവസ്തു ഉണ്ട്. ഇതില്‍ ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ചുവന്ന രക്താണുക്കള്‍ ഉണ്ടാകുന്നതിന് ഇരുമ്പിന്റെ ലവണങ്ങള്‍ വേണം. ശരീരത്തിന്റെ വിവിധ കലകളിലേക്ക് ഓക്‌സിജന്‍ എത്തിച്ചു കൊടുക്കുന്നത് ഹീമോഗ്ലോബിന്‍ ആണ്.



ചികിത്സ

ഇലക്കറികള്‍, കരള്‍, മാംസം, പഴവര്‍ഗ്ഗങ്ങള്‍ ഇവ കഴിക്കുന്നതുമൂലം ഇത് പരിഹരിക്കാം.

വ്യോഷാദികഷായം, ലോഹാസവം നത്തക്കാമാംസഘൃതം, അശോഘൃതം, ദ്രാക്ഷാരിഷ്ടം ഇവകള്‍ സന്ദര്‍ഭോചിതം യുക്തമായ അളവില്‍ നല്‍കണം.  
  

No comments:

Post a Comment