Wednesday, March 5, 2014

കപാലഭാതി പ്രാണായാമം


കപാലം ഏന്നാല്‍ തലയോട്. ഭാതി എന്നാല്‍ ശുചിയാക്കല്‍. ശ്വാസകോശങ്ങളെ ശുചിയാക്കിയശേഷം തലയോടിനെയും അതിനുള്ളിലുള്ള തലച്ചോറിനെയും ശുചിയാരക്കണ്ടതുണ്ട്.

പ്രച്ചര്‍ദനവിധാരണ്യാഭ്യാം വാപ്രാണസ്യ എന്ന് യോഗസുത്രയില്‍ പറയുന്നു.

എതെിലും ധ്യാനനിലയിലിരുന്ന് കണ്ണുകളടച്ച് ശരീരത്തെയാകെ സ്വസ്ഥമാക്കുക. ഇാ പ്രാണായാമത്തില്‍ ശ്യാസമെടുക്കുന്നതിലല്ല. ശ്ചാസം പുറത്തുവിടുന്നതിലാണ് ഊന്നല്‍ കൊടുക്കേണത്. സാധാരണരീതിയില്‍ശ്വാസം അകത്തേക്കെടുക്കുക. ഉച്ഛ്വസിക്കുന്ന സമയത്ത് വായുവിനെ പുറന്തള്ളുന്നതില്‍ പ്രത്യേകം ശ്രദ്ധവയ്ക്കുക. ശക്തിയോടെ, പല തവണ ഉച്ഛ്വസിക്കണം. രണ്ട് ഉച്ഛ്വാസങ്ങള്‍ക്കിടയ്ക്ക് ശ്വാസം അകത്തേക്കെടുക്കല്‍ തനിയെ സഠഭവിച്ചുകൊള്ളും. ഉച്ഛ്വസിക്കലിന്റെ എണ്ണം പത്തില്‍ ആരംഭിച്ച് അറുപതും നൂറുംവരെയാക്കി വര്‍ദ്ധിപ്പിക്കുക. ക്രിയയുടെ ഒടുവില്‍ പുര്‍ണമായി ഉച്ഛ്വസിച്ചശേഷം ഉദ്ദീയാന, മുല, ജാലന്ധര ബന്ധകള്‍ മുന്നും ചെയ്ത് ആവുന്നത്രനേരം ശ്വാസം അകത്തേക്ക് എടുക്കാതിരിക്കുക. ക്രിയയ്ക്കിടയില്‍ കണ്ണുകള്‍ തുറക്കുവാന്‍ പാടില്ല. ശ്വാസം ഉള്ളില്‍ പിടിച്ചുവയ്ക്കുകയുമരുത്. ശ്വാസം അകത്തേക്കെടുക്കാതെ നിലകൊള്ളുന്നത് അവസാനഘട്ടത്തില്‍ മാത്രമേ പാടുള്ളു. ആജ്ഞാചക്രത്തിലോ മണിപൂരകചക്രത്തിലോ ഏകാഗ്രത അര്‍പ്പിക്കുക. ഒന്നുമുതല്‍ പത്തുവരെ തവണ ക്രിയ ആവര്‍ത്തിക്കുക. ഓരോ തവണയും ബാഹ്യകുംഭകത്തിന്റെ, അതായത് വായുവിനെ പുറത്ത് നിലനിര്‍ത്തുന്ന ക്രിയയുടെ, സമയദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുക.


പ്രയോജനങ്ങള്‍

ഭസ്ത്രിക പ്രാണായാമത്തിന് ഒരാളെ പ്രാപ്തനാക്കുന്ന ക്രിയയാണിത്. ഷട്കര്‍മ്മങ്ങളില്‍ അതായത് ഹഠയോഗത്തിലെ ആറു ഘട്ടങ്ങളില്‍ ഒന്നാണിത്. ഈ ക്രിയ തലച്ചോറിന്റെ മുന്‍ഭാഗത്തെ ശുചിയാക്കുന്നു. ദിവാസ്വപ്‌നം കാണുന്ന ശ്വഭാവം ഇല്ലാതാക്കുന്നു. സാധ്യമല്ലാത്തവയെക്കുറിച്ചു പദ്ധതികളുണ്ടാക്കുക്കുകയോ ചിന്തിക്കുകയോ ചെയ്യുന്നതും വെറുതെ അലസമായി സമയം കളയുന്ന്തും ദൂതകാലത്തെക്കുറിച്ചോ വ്യര്‍ത്ഥകാര്യങ്ങളെക്കുറിച്ചോ ചിന്തിക്കുന്നതും ഭാവിയെക്കുറിച്ചു സ്വപ്നം കാണുന്നതുമെല്ലാം മനോരാജ്യം കാണലാണ് കപാലഭാതി മനസ്സില്‍ സമാധാനം നിറയ്ക്കുന്നു തലച്ചോറിലേക്കുള്ള രക്ത പ്രവാഹം വര്‍ദ്ധിപ്പിക്കുന്നു. അഴുക്കായതും കെട്ടിക്കിടക്കുന്നതുമായ രക്തം നീക്കം ചെയ്യുന്നതിന് ഈ ക്രിയ സഹായിക്കുന്നു. ശരീരത്തിലെ പഞ്ചഭൂതങ്ങളെ ശുദ്ധീകരിക്കുന്നു.

മുന്നു ബന്ധങ്ങളും ചെയ്യുന്നതുമൂലം മുലാധാരം, മണിപൂരകം, സ്വാധിഷ്ഠാനം എന്നീ ചക്രങ്ങള്‍ ഈര്‍ജിതമമവുന്നു. ഇത് ശ്വാസകോശങ്ങളെയും ഉദരത്തെയും ശുചിയാക്കി ആസ്ത്മ, ക്ഷയം തുടങ്ങിയ രോഗങ്ങളില്‍നിന്നു മോചനം നല്കുന്നു. അനാഹതചക്രത്തെയും ഈ ക്രിയ ഈര്‍ജിതമാക്കുന്നു. ബുദ്ധിശക്തി, മാനസികശേഷി എന്നിവ വര്‍ദ്ധിപ്പിക്കുന്നു. മനസ്സിനു ശാന്തി നല്കുന്നു. ഹൃദയത്തകരാറുകള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഉദരത്തില്‍ ട്യുമര്‍, ചുഴലി, മനംപിരട്ടല്‍, തലചുറ്റല്‍ എന്നിവയുള്ളവര്‍ ഈ ക്രിയ ചെയ്യരുത്. ധ്യാനത്തിലേക്കും കുണ്ഡിലിനീയോഗയിലേക്കും കടക്കുന്നതിന് ഉത്തമമായ ക്രിയയാണിത്.

No comments:

Post a Comment