Monday, March 10, 2014

രക്തസമ്മര്‍ദ്ദം ( Hyper Tension )


മനുഷ്യശരീരത്തിന്റെ വിവിധഭാഗങ്ങളില്‍ ആവശ്യാനുസരണം രക്തം എത്തിക്കുന്നത് ഹൃദയമാണ്. ഒരു പമ്പിന്റെ രീതിയിലുളള ഹൃദയത്തിന്റെ പ്രവര്‍ത്തനം മുലം രക്തം സമ്മര്‍ദ്ദത്തോടുകുടി ധമനികളിലേയ്ക്ക് പ്രവേശിക്കുന്നു. ഈ സമ്മര്‍ദ്ദത്തെയാണ് രക്തസമ്മര്‍ദ്ദം എന്നു പറയുന്നത്.

ഹൃദയം ചുരുങ്ങുകയും വികസിക്കുകയും ചെയ്യുന്നു. ഹൃദയം ചുരുങ്ങുമ്പോള്‍ രക്തം പുറത്തേയ്ക്ക് തളളുകയും തത്ഫലമായി രക്തം രക്തക്കുഴലുകളില്‍ കുടി പ്രവഹിക്കുകയും ചെയ്യുന്നു. പ്രസതുത രക്തം രക്തക്കുഴലിന്റെ ഭിത്തിയില്‍ ശക്തിയായി ഉണ്ടാക്കുന്ന മര്‍ദ്ദമാണ് രക്തസമ്മര്‍ദ്ദം.

ഈ രക്തസമ്മര്‍ദ്ദം ഹൃദയം പമ്പുചെയ്യുന്ന രക്തത്തിന്റെ അളനേയും രക്തക്കുഴലുകളുടെ ഭിത്തിയില്‍ നിന്നു വരുന്ന രോധത്തെയും ആണ് പ്രധാനമായും ആശ്രയിച്ചിരിക്കുന്നത്. സിസ്റ്റോളിക് സമ്മര്‍ദ്ദം എന്നറിയപ്പെടുന്ന ഈ .്രപക്രിയ ഹൃദയസങ്കോചത്തിന്റെ  ഫലമായി രക്തധമനികളില്‍ അനുഭവപ്പെടുന്ന ശക്തിയാണ്.

സാധാരണ പ്രായപൂര്‍ത്തിയായവരില്‍ സിസ്റ്റോളിക സമ്മര്‍ദ്ദം 120 മുതല്‍ 150 വരെ ആയിരിക്കും.

ഹൂദയം വികസിക്കുമ്പോഴുളള മര്‍ദ്ദത്തിന് ഡയസ്റ്റോളിക് മര്‍ദ്ദം എന്നാണറിയപ്പെടുന്നത്. പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് ഡയസ്റ്റോളിക് സമ്മര്‍ദ്ദം 80 മുതല്‍ 90 വരെ ആയിരിക്കും. സാധാരണ രക്തസമ്മര്‍ദ്ദം സിസ്റ്റോളിക് -` ഡയസ്റ്റോളിക് 120/80 mmhg. അത് പ്രായത്തിനനുസരിച്ച് 150/90 mmhg വരെ കുടാം. പക്ഷെ അതില്‍ കൂടുതലാണെങ്കില്‍ ആ വ്യക്തി രക്താതിസമ്മര്‍ദ്ദരോഗിയാണ്.

രക്തസമ്മര്‍ദ്ദം രണ്ടുതരത്തിലുണ്ട്. കാരണം കണ്ടുപിടിക്കാന്‍ സാധിക്കാത്ത പ്രൈമറിഹൈപ്പര്‍ ടെന്‍ഷന്‍, ചില ആന്തരവയവങ്ങളുടെ അസ്വാസ്ഥ്യം മൂലമുണ്ടാകുന്ന സെക്കന്ററി ഹൈപ്പര്‍ ടെന്‍ഷന്‍ എന്നിവയാണവ. ചില രക്തസമ്മര്‍ദ്ദരോഗികളുടെ രക്തധമനികള്‍ക്ക് കേടുവന്ന് അവയുടെ ഭിത്തികളുടെ കനം കുടുകയും ഉള്‍വ്യാസം കുറയുകയും ചെയ്യുന്നതിന്റെ ഫലമായി രക്തസമ്മര്‍ദ്ദം കൂടുകയും ഹൃദയത്തിന്റെ പ്രവര്‍ത്തനക്ഷമത കുറയുകയും ചെയ്യുന്നു. അമിതമായ രക്തസമ്മര്‍ദ്ദം മൂലം തലച്ചോറിലെ ധമനികള്‍ക്ക് കേടുവന്ന് അവ പൊട്ടുന്നു. മാലിഗ്നളന്റ് ഹൈപ്പര്‍ ടെന്‍ഷന്‍ എന്നറിയപ്പെടുന്ന ഈ അവസ്ഥ അതീവ ഗുരുതരമാണ്.

ഉന്മേഷക്കുറവ്, ക്ഷീണം, ഉറക്കക്കുറവ്, തലയ്ക്ക് പിന്‍വശം വേദന, തലവേദന, തലചുറ്റല്‍, കാഴ്ചക്കുറവ് എന്നിവയാണ് ഈ രോഗത്തിന്റെ പ്രാരംഭലക്ഷണങ്ങള്‍.

കയറ്റം കയറുമ്പോള്‍് ശ്വാസം മുട്ടല്‍, ഹൃദയത്തിന്റെ വലിപ്പം വര്‍ദ്ധിക്കുക, കാലിന്റെ പാദങ്ങളില്‍ നീരു വരുക എന്നീ ഘട്ടങ്ങളില്‍ ഇത് എത്തിച്ചേരുന്നു.

തലച്ചോറില്‍ രക്തസ്രാവം, രക്തം കട്ടപിടിക്കുക എന്നിവയ്ക്ക് പുറമേ പക്ഷാഘാതം, ബുദ്ധിമാന്ദ്യം, മരണം എന്നിവയും രക്താതിസമ്മര്‍ദ്ദത്താല്‍ ഉളവാകുന്ന ദോഷഫലങ്ങളാണ്.

ചികിത്സ


സര്‍പ്പഗന്ധി ഗുളിക ജീരകകഷായത്തില്‍ കാലത്തും രാത്രിയും സേവിക്കുന്നത് രക്താതിസമ്മര്‍ദ്ദം കുറയ്ക്കാന്‍ നല്ലതാണ്. മലബന്ധവും, വായുക്ഷോഭവും നീര്‍വീക്കവും ഇല്ലാതാക്കാന്‍ കല്പദ്രുമകല്പം രാത്രി കിടക്കാന്‍ നേരത്ത് കഴിക്കണം. ശരീരത്തിലെ അമിതമായ ഉപ്പിന്റെ അംശം മുത്രത്തില്‍ കൂടി പുറത്തുപോകാനും ഈ ഔഷധം സഹായിക്കുന്നു. രക്തക്കുഴലുകളില്‍ അടിഞ്ഞുകൂടാറുളള കൊഴുപ്പിനേയും സന്ദര്‍ഭവശാല്‍ രക്തക്കുഴലുകളില്‍ കൂടി ഒഴുകിവരുന്ന രക്തക്കട്ടകളേയും അലിയിച്ചു കളയാനുളള ക്ഷാരപ്രയോഗങ്ങളും യുക്തിപുര്‍വ്വം ചെയ്യണം.

No comments:

Post a Comment