Wednesday, March 5, 2014

സ്‌കര്‍വി (Scurvy)


ജീവകം സിയുടെ അഭാവം കൊണ്ടുണ്ടാകുന്ന ഒരു രോഗം. രക്തം പൊടിയുന്ന ചുവന്ന പാടുകള്‍ ശരീരത്തില്‍ അങ്ങിങ്ങായി പ്രത്യക്ഷപ്പെടുക, സന്ധികള്‍ക്കിടയില്‍, നഖങ്ങള്‍ക്കുളളില്‍, മോണയില്‍ നിന്നൊക്കെ രക്തം വരുക, ചെറിയ രക്തക്കുഴലുകളില്‍ നിന്ന് ധാരാളം രക്തം വാര്‍ന്നൊഴുകുക, ഇതൊക്കെ ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്. വിളര്‍ച്ച, അലസത, കൈ കാലുകള്‍ക്ക് വേദന തുടങ്ങിയവ ഈ രോഗികള്‍ക്ക് സ്ഥിരമായി അനുഭവപ്പെടും.

പഴവര്‍ഗ്ഗങ്ങളും പാലും ധാരാളമായി ഉപയോഗിച്ചാല്‍ ഈ രോഗം വരാതിരിക്കാന്‍ സാദ്ധ്യതയുണ്ട്. മുന്തിരിങ്ങ, ഓറഞ്ച്, തക്കാളി, മാതളപ്പഴം, അന്നനാരച്ചക്ക (പൈനാപ്പിള്‍) ഇവയുടെ തനിചാര്‍ കുടിക്കുന്നതും പപ്പായ, ആപ്പിള്‍ ഇവ കഴിക്കുന്നതും നല്ലതാണ്.

ചികിത്സ



ധാത്ര്യാരിഷ്ടം, ജീവകാസവം, ദ്രാക്ഷാസവം, ഖര്‍ജുരാസവം തുടങ്ങിയ ആസവാരിഷ്ടങ്ങളും ആമലകരസായനം, ച്യവനപ്രാശരസായനം, കുശ്മാണ്ഡരസായനം  ശതാവരിഗുളം തുടങ്ങിയ ലേഹ്യങ്ങളും ഉത്തമൗഷധ
ങ്ങളാണ്.

  

  

No comments:

Post a Comment