Tuesday, March 18, 2014

സിംഹാസനം


വജ്രാസനത്തില്‍ ഇരിക്കുക. കാല്‍മുട്ടുകള്‍ ആവുന്നത്ര അകലത്തില്‍ വയ്ക്കുക. കൈത്തലങ്ങള്‍ ശരീരത്തിനു മുന്‍ഭാഗത്ത് തറയില്‍ വയ്ക്കുക. വിരലുകള്‍ ശരീരത്തിനുനേരേ ചൂണ്ടിയിരിക്കണം. കൈകള്‍ വളയ്ക്കാതെ ശരീരം മുന്നോട്ടു കുനിച്ച് ഭാരം കൈകളില്‍ താങ്ങുക. ശിരസ് പിന്നോട്ടു വളച്ച് വായ് ആവുന്നത്ര തുറന്നുപിടിക്കുക. നാവ് പുറത്തേക്കു നീട്ടുക. കണ്ണുകള്‍, പുരികങ്ങള്‍ക്കു മധ്യേ മൂന്നാംകണ്ണില്‍ എകാഗ്രമാക്കുക. നാസികവഴി ശ്വസിച്ച്, ശ്വാസം പുറത്തേക്കു വിടുമ്പോള്‍ സാവധാനത്തില്‍ സിംഹത്തെപ്പോലെ ഗര്‍ജിക്കുക.

ശ്വാസം പുറത്തുവിടുമ്പോള്‍ നാവ് ഇടത്തേക്കും വലത്തേക്കും ചലിപ്പിക്കുക. പത്തു തവണ ആവര്‍ത്തിക്കുക. രോഗശമനത്തിനായി ഈ ആസനം ചെയ്യുന്നവര്‍ പതിനഞ്ചുമുതല്‍ മുപ്പതുതവണവരെ ചെയ്യണം. വിശുദ്ധിചക്രത്തില്‍ മനസ്സിനെ ഏകാഗ്രമാക്കുകയും വേണം.

പ്രയോജനങ്ങള്‍ 

കാത്, മൂക്ക്, തൊണ്ട, വായ് എന്നിവയുടെ പ്രശ്‌നങ്ങള്‍ മൂലം വിഷമതയനുഭവിക്കുന്നവര്‍ക്കും വിക്കുള്ളവര്‍ക്കും ഈ ആസനം വഴി അതിശയകരമായ ഫലസിദ്ധിയുണ്ടാകുന്നു. 'സര്‍വരോഗഹര' അഥവാ എല്ലാ രോഗങ്ങളും ഇല്ലാതാക്കുന്നത് എന്നും ഈ ആസനത്തെ വിശേഷിപ്പിക്കുന്നു. അതിനാല്‍ ആരോഗ്യമുള്ളവരും, രോഗങ്ങളെ ചെറുക്കുന്നതിനായി ഈ ക്രിയ പതിവായി ചെയ്യുന്നത് നല്ലതാണ്‌.  

No comments:

Post a Comment