Friday, March 14, 2014

സുഖാസനം


കാലുകള്‍ മുന്നോട്ടു നീട്ടി തറയിലിരിക്കുക. വലതുകാല്‍ മടക്കി പാദം ഇടതുതുടയുടെ അടിയില്‍ വയ്ക്കുക. ഇടതുകാല്‍ മടക്കി പാദം വലതുതുടയുടെ അടിയിലും വയ്ക്കുക. കൈവിരലുകള്‍ ചിന്മുദ്രയിലോ ജ്ഞാനമുദ്രയിലോ പിടിച്ച് കൈത്തലങ്ങള്‍ കാല്‍മുട്ടുകളിന്മേല്‍ വയ്ക്കുക. കഴുത്ത്, നട്ടെല്ല് ഇവ വളയ്ക്കാതെ ഇരിക്കുക. ആജ്ഞാചക്രത്തില്‍, അതായത് മൂന്നാം കണ്ണില്‍ കണ്‍പുരികങ്ങള്‍ക്കു മദ്ധ്യേൂ ഏകാഗ്രതയര്‍പ്പിക്ക്ുക. ഈ നിലയില്‍ വളരെയേറെ നേരം ഇരിക്കുവാനാഗ്രഹിക്കുന്നവര്‍ എളുപ്പത്തിനായി കാല്‍മുട്ടുകള്‍ നെഞ്ചിനുനേരെ ഉയര്‍ത്തി വച്ച് ഒരു തുണിയോ ടവ്വലോ കാല്‍മുട്ടുകളില്‍ ചുറ്റി വയ്ക്കുക. ഇത് കാലുകള്‍ക്ക് താങ്ങുനല്‍കും. കൂടാതെ കാലുകളിലേക്കുള്ള രക്തയോട്ടം തടസ്സമില്ലാതാക്കുകയും ചെയ്യും. കാലുകള്‍ എളുപ്പം  വഴങ്ങാത്തവര്‍ക്കും പ്രായമേറിയവര്‍ക്കും ധ്യാനത്തിന് ശരിരത്തെ സജ്ജമാക്കുന്നതിന് ഈ ക്രിയ അത്യാവശ്യമാണ്.

പ്രയോജനങ്ങള്‍



 പേരു സൂചിപ്പിക്കുന്നതുപോലെ ഇത്്‌വളരെ സുഖപ്രദമായ ഒരാസനമാണ്. ക്ഷീണമോ സംഘര്‍ഷമോ കൂടാതെ വളരെ നേരം ഈ നിലയില്‍ ഇരിക്കുവാന്‍ സാധിക്കും. മനസിനും ആത്മാവിനും ശരീരത്തിനും ഇതുമൂലം ശാന്തി ലഭിക്കുന്നു. മ്റ്റു ധ്യാനാസനങ്ങള്‍ ചെയ്യുന്നതിന് ശരീരത്തെ സജ്ജമാക്കാനും ശ്വസനക്രിയയെ സമരസപ്പെടുത്താനും സുഖാസനം വഴി സാധിക്കുന്നു.

  

No comments:

Post a Comment