Wednesday, March 19, 2014

ആയുര്‍വേദത്തിലെ ശസ്ത്രക്രിയാ വിഭാഗം


വേദകാലത്തിനു മുമ്പ് വേരുറച്ച ആയുര്‍വേദം വേദകാലത്ത് വളര്‍ന്ന് സംഹിതാകാലത്ത് ഫലപുഷ്പസമൃദ്ധമായി. എന്നാല്‍ 500 ബി.സി. മുതല്‍ 600 എ.ഡി വരെയുളള ണൗദ്ധകാലത്ത് ആയുര്‍വേദത്തിലെ ഔഷധ വിഭാഗം പോഷിച്ചുവന്നെങ്കിലും ശസ്ത്രക്രിയാ വിഭാഗം തികച്ചും നശിച്ചുപോവുകയാണുണ്ടായത്. അസ്ഥാനത്തും അഹിംസ പ്രചചരിപ്പിച്ചതിന്റെ ഫലമായി ശസ്ത്രകര്‍മ്മം പാപമെന്ന നിലയില്‍ വീക്ഷിക്കപ്പെടാന്‍ തുടങ്ങിയതോടുകൂടി ശസ്ത്രക്രിയാവിഗ്ദന്മാര്‍ അസ്പൃശ്യരായിത്തീര്‍ന്നു. ഇതിന്റെ ഫലമായി ശസ്ത്രക്രിയാ വിഭാഗം ആരും പഠിക്കാനോ പ്രചരിപ്പിക്കാനോ ഇഷ്ടപ്പെടാതായി. ഇതിനെത്തുടര്‍ന്നാണ് ആയുര്‍വേദത്തിലെ രസശാസ്ത്രവിഭാഗം പരിപുഷ്ടമായത്. ഏതു രോഗത്തിനെയും രസപ്രയോഗം കൊണ്ട് ചികിത്സിച്ചു മാറ്റാമെന്ന ഒരു നിലയിലേക്ക് ആയുര്‍വേദം ക്രമേണ എത്തിച്ചേര്‍ന്നു. വളരെ ചെറിയ മാത്രയില്‍ ആയാസംകൂടാതെ ഉപയോഗിക്കാവുന്ന രസൗഷധങ്ങളുടെ ആവിര്‍ഭാവവും 13-ാം നുറ്റാണ്ടോടുകൂടി ശസ്ത്രക്രിയയെ തീരെ പുറന്തളളാന്‍ സഹായിച്ചു. സംഹിതാകാലത്തിനു ശേഷം 5-ാം നുറ്റാണ്ടുവരെ ആയുര്‍വേദത്തില്‍ കാര്യമായ വളര്‍ച്ചയുണ്ടായി എന്നുപറയാന്‍ വയ്യ ശസ്ത്രക്രിയ വിഭാഗം ക്രമേണ നാശം പ്രാപിക്കുകയും ഔഷധവിഭാഗത്തില്‍ അല്പാല്പം ചില പുരോഗതികള്‍ ഉണ്ടാവുകയും ചെയ്തു. ശാസ്ത്രീയഗ്രന്ഥങ്ങള്‍ ഒന്നും അക്കാലത്തു നിര്‍മ്മിക്കപ്പെട്ടില്ല.

No comments:

Post a Comment