Friday, March 14, 2014

സിദ്ധാസനം


കാലുകള്‍ മുന്നോട്ട് അകലത്തിന്‍വച്ച് ഇരിക്കുക. ഇടതുകാല്‍മുട്ട് മടക്കി പാദം പിന്നിലേക്കാക്കി ഉപ്പൂറ്റി ഗുദഭാഗത്തിനു ചുവടെ അമര്‍ന്നിരിക്കത്തക്ക രീതിയില്‍ വയ്ക്കുക. അതേസമയം ഈ പാദത്തിന്റെ ഉള്‍ഭാഗം വലതുതുടയുടെ അടിഭാഗത്തായി ചേര്‍ന്നിരിക്കേണ്ടതാണ്. വലതുകാല്‍ മടക്കി ഉപ്പൂറ്റി ഇടുപ്പെല്ലിന്റെ ചുവട്ടില്‍ അഥവാ ജനനേന്ദ്രിയം തുടങ്ങുന്നഭാഗത്ത് അമര്‍ന്നിരിക്കത്തക്ക രീതിയില്‍ വയക്കുക. വലതു കണങ്കാല്‍ ഇടതു കണങ്കാലിന്റെ മുകളിലായിരികണം. ഇടതുകാലിന്റെ വിരലുകള്‍ വലതുതുടയ്ക്കും കാല്‍വണ്ണയിലെ പേശികള്‍ക്കും ഇടയിലായി വയ്ക്കുക. കണ്ണുകളടച്ച് കൈവിരലുകള്‍ ചിന്‍മുദ്രയില്‍ അല്ലെകില്‍ ജ്ഞാനമുദ്രയില്‍ വയ്ക്കുക. ആജ്ഞാചക്രത്തില്‍ അതായത്, മൂന്നാം കണ്ണില്‍ ( കണ്‍പുരികങ്ങള്‍ക്കു മദ്ധ്യേ) എകാഗ്രതയര്‍പ്പികക്കുക.



ഇത് പുരുഷന്മാര്‍ക്കുവേണ്ടിയുള്ള ആസനമാണ്. പകരം സ്ത്രീകള്‍ക്കുവേണ്ടിയുള്ളത് 'സിദ്ധയോനി ആസന'മാണ്. ഇതിന് വലതുകാല്‍ മടക്കി ഉപ്പുറ്റി യോനീമദ്ധ്യത്തില്‍ അമര്‍ത്തിവയ്ക്കുക. ഇടതുകാല്‍ മടക്കി ഉപ്പുറ്റി ഇടുപ്പെല്ലിനു ചുവട്ടില്‍ അശവാ യോനിക്കു മുകളിലായി അമര്‍ന്നിരിക്കത്തക രീതിയില്‍ വയ്ക്കുക.

മുന്‍കരുതലുകള്‍ - വാതസംബന്ധമായ വേദനകളോ നട്ടെല്ലിനു തകരാറുകളോ ഉള്ളവര്‍ ഈ ക്രിയ ചെയ്യുവാന്‍ പാടില്ല.

പ്രയോജനങ്ങള്‍ - യോഗയില്‍ ബ്രഹ്മചര്യത്തിനു വളരെ പ്രാധാന്യമുണ്ട്. ഈ ആസനത്തിലൂടെ ബ്രഹ്മചര്യത്തില്‍ നൈപുണ്യം നേടാനാവും. വീര്യം അഥവാ പുരുഷരേതസുമായി ബന്ധവെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നു. രേതസ് ജീവോര്‍ജം അഥവാ ഓജസ് ആയി രൂപാന്തരപ്പെടുന്നു. ഇാ ജീവോര്‍ജം നിദ്രാവസ്ഥയിലുള്ള കുണ്ഡലിനീ ഊര്‍ജത്തെ ഉണര്‍ത്തിക്കൊണ്ട് മുകളിലേക്ക് ഇയരുന്നു. ഇത് മനസ്സിനെ ഉറപ്പുള്ളതാക്കുന്നു. ഈ നിലയില്‍ ശുക്ലക്കുഴലുകള്‍ക്ക് അയവു ലഭിക്കുന്നു. അതിന്റെ ഫലമായി മൂലബന്ധം, വജ്രോളിമുദ്ര എന്നിവ ആയാസം കൂടാതെ ചെയ്യാനാകുന്നു. ശരീരത്തിലെ വൈകാരികവും മാനസികവും ശാരീരികവുമായ മൂന്നുതരം ഊര്‍ജങ്ങളും സംതുലിതമായി ചേര്‍ച്ചയിലെത്തിച്ചേരുന്നു. അങ്ങനെ ധ്യാനാവസ്ഥയിലേക്ക് എളുവത്തില്‍ പ്രവേശിക്കുവാന്‍ സാധിക്കുന്നു.
  

 


No comments:

Post a Comment