Saturday, March 22, 2014

ഹലാസനം ( Halasana )


മലര്‍ന്നുകിടക്കുക. കൈകള്‍ നിതംബത്തില്‍ സ്പര്‍ശിക്കും വിധം ഇരു വശത്തുമായി വയ്ക്കുക. കാലുകള്‍ നീട്ടി ഇരു കാലുകളുടെയും വിരലുകളും കണങ്കാലുകളും ചേര്‍ത്തുവയ്ക്കുക. ആഴത്തില്‍ ശ്വാസമെടുത്ത് കാലുകള്‍ വളയ്ക്കാതെയും സാവധാനത്തില്‍ ശ്വാസം പുറത്തേക്കെടുത്തുകൊണ്ടും കാലുകള്‍ മുകളിലേക്കുയര്‍ത്തുക. കൈകളുടെ താങ്ങില്ലാതെ, ഉദരപേശികളില്‍ ബലം കൊടുത്തുകൊണ്ടുവേണം കാലുകള്‍ ഉയര്‍ത്തുവാന്‍. പാദങ്ങള്‍ ശിരസ്സിനു പിന്നില്‍ കൊണ്ടുവന്ന്, കാലുകള്‍ വളയ്ക്കാതെ കാല്‍വിരലുകള്‍ തറയില്‍ തൊടുക. ഈ നിലയില്‍ തോള്‍ഭാഗം തറയില്‍നിന്നുയര്‍ന്ന്, താടി നെഞ്ചില്‍ അമര്‍ന്നിരിക്കണം. ഈ നിലയില്‍ ജാലന്ധരബന്ധവും തനിയെ ചെയ്യപ്പെടുന്നു.

കൈകള്‍ പുറത്തുവച്ച് ശരീരത്തിന്റെ മുകള്‍ ഭാഗം അവകൊണ്ടു താങ്ങി ഈ നിലയില്‍ ശ്വാസമെടുക്കാതെ ബന്ധം ചെയ്‌തോ സാധാരണഗതിയില്‍ ശ്വസിച്ചുകൊണ്ടോ നിലകൊള്ളുക. പിന്നീട് ആരംഭനിലയിലേക്കു തിരിച്ചെത്തുക. ഇങ്ങനെ ചെയ്യുമ്പോള്‍ 
ശ്വാസം അകത്തേക്കെടുത്ത് ശ്വാസം പിടിച്ചുവയ്ക്കുവാന്‍ ശ്രദ്ധിക്കണം. പിന്നീട് പുറം സാവധാനത്തില്‍ തറയിലേക്കു കൊണ്ടുവരുക. പുറം പൂര്‍ണ്ണമായും താങ്ങിവച്ചശേഷം എതാനും നിമിഷം ഈ നിലയില്‍ നില്ക്കുക. പിന്നീട് കാലുകളും സാവധാനം തറയിലേക്കു കൊണ്ടുവരിക. സാധിക്കുമെങ്കില്‍ അഞ്ചുതവണ ചെയ്യുക. അതിലധികം ചെയ്യുവാന്‍ പാടില്ല.

പ്രയോജനങ്ങള്‍

മേദസ്് കുറയ്ക്കുന്നതിനും ദഹനക്കുറവ് പരിഹരിക്കുന്നതിനും ഉദരത്തിലെ അസ്വസ്ഥതകള്‍ നീക്കുന്നതിനും വൃക്കകളെയും വൃക്കകളോടടുത്ത ൂഗന്ഥികളെയും ബലപ്പെടുത്തുന്നതിനും ഈ ആസനം സഹായിക്കുന്നു. എല്ലുകളിലെ കാല്‍സ്യം നിലനിര്‍നിര്‍ത്തുന്നതിനും ഗ്രന്ഥികളെയെല്ലാം ഊര്‍ജസ്വലമാക്കുന്നതിനും ഇത് സഹായകമാണ്. ശ്വാസകോശങ്ങളില്‍നിന്ന് ദുഷിച്ച വായുവിനെ പുറന്തള്ളുന്നു. സ്ത്രീകളിലെ വന്ധ്യത പരിഹരിക്കുന്നു. പൂര്‍ണഫലം ലഭിക്കുന്നതിന് ഹലാസനവും പശ്ചിമോത്താനാസനവും ഒരുമിച്ച്്, ഒരേ താളക്രമത്തില്‍ ചെയ്യുക. മൂന്നോ അഞ്ചോ മിനിട്ടുനേരം ചെയ്യണം. നട്ടെല്ലിനു വഴക്കമുള്ളവര്‍ മാത്രമേ ഇങ്ങനെ ചെയ്യാവൂ. അല്ലാത്തവര്‍ ഈ ആസനം ചെയ്താല്‍ ഗുണത്തിനു പകരം ദോഷം സംഭവിക്കും.

മുന്‍കരുതലുകള്‍

പ്രായമേറി ആരോഗ്യക്കുറവ് ബാധിച്ചവരും ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവരും ഹൃദയത്തകരാറുകള്‍ ഉള്ളവരും വാതവേദനയോ അസ്ഥികള്‍ക്ക് സ്ഥാനചലനമോ ഉള്ളവരും ഈ ആസനം ചെയ്യുവാന്‍ പാടില്ല.


No comments:

Post a Comment