Wednesday, March 5, 2014

ക്ഷയരോഗം (Tuberculosis)


ട്യൂബര്‍ക്കിള്‍ ബാസിലസ് എന്ന രോഗാണുക്കളാണ് ക്ഷയരോഗത്തെയുണ്ടാക്കുന്നത്. വായുവില്‍ കുടിയാണ് രോഗാണുക്കള്‍ പകരുന്നത്. ശ്വാസകോശത്തിലുടെയാണ് രോഗാണുക്കള്‍ ശരിരത്തില്‍ ൂപവേശിക്കുന്നത്. സാധാരണ ക്ഷയരോഗം എന്ന് കേള്‍ക്കുമ്പോള്‍ ശ്വാസകോശത്തെ ആശ്രയിച്ചുണ്ടാകുന്ന ക്ഷയരോഗത്തെയാണ് അനുമാനിക്കുക. കുടല്‍, ആമാശയം, സന്ധികള്‍, അസ്ഥികള്‍ തുടങ്ങിയ ഏത് ഭാഗത്തെ ആശ്രയിച്ചും ക്ഷയബാധയുണ്ടാവുന്നതാണ്. സാധാരണ രണ്ട് വയസ്സ് വരെയുളള കുട്ടികളിലാണ് ക്ഷയരോഗ ബാധ കണ്ടുവരുന്നത്. ശ്വാസകോശത്തിലുടെ രോഗാണു പ്രവേശിച്ച് ശ്വാസകോശത്തെ ബാധിച്ച് കുട്ടികളില്‍ നെഞ്ച് വീക്കം കാണപ്പെടുന്നു. ശ്വാസമെടുക്കാന്‍ പ്രയാസവും ഉണ്ടാവും. ഇത് ആസ്തമയാണെന്ന് സംശയിക്കപ്പെടാവുന്നതാണ്, ഇങ്ങനെ കാണപ്പെട്ടാല്‍ നെഞ്ചിന്റെ എക്‌സറേ എടുക്കേണ്ടതാണ്. രോഗിയുടെ രക്തം പരിശോധിച്ചാല്‍ ഇ.എസ്.ആര്‍. വര്‍ദ്ധിച്ചിരിക്കുന്നതായും കാണാവുന്നതാണ്.

മുത്രമൊഴിക്കുമ്പോള്‍് ശക്തിയായ വേദന, മൂത്രത്തില്‍ രക്തം, പഴുപ്പ് എന്നിവ കണ്ടാല്‍ മുത്രാശയത്തെ ബാധിച്ച ക്ഷയരോഗമാണെന്നും നെഞ്ചിലെ ലസികാഗ്രന്ഥി വീര്‍ത്തുവരുന്നുവെങ്കില്‍ അതിനെ ബാധിച്ചുണ്ടായ ക്ഷയരോഗമാണെന്നും അനുമാനിക്കാവുന്നതാണ്.

രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ച് ഒന്നോരണ്ടോ മാസങ്ങള്‍ക്കകം രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നു. രോഗാരംഭത്തില്‍ നേരിയ പനി, വിശപ്പില്ലായ്മ എത്ര ആഹാരം കഴിച്ചാലും ഭാരം കുറഞ്ഞു വരിക, കിതപ്പ്, ഒച്ചയടപ്പ്, ചുമ, നാഡിമിടിപ്പ ് വര്‍ദ്ധിക്കുക, സ്ത്രീകള്‍ക്ക് ആര്‍ത്തവസംബന്ധമായ തകരാറുകള്‍ എന്നിവ കണ്ടുതുടങ്ങുന്നു. പിന്നീട് ഛര്‍ദ്ദി, ചുമച്ച് രക്തം തുപ്പുക, ശ്വാസംമുട്ടല്‍, നെഞ്ചുവേദന എന്നിവയുണ്ടാകുന്നു. രോഗാരംഭത്തിലേ ചികിത്സിച്ചു തുടങ്ങേണ്ടതാണ്.

താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക

1. രോഗികളുമായി സസര്‍ക്കം കുറയ്ക്കുക.
2. രോഗിക്ക് പരിപുര്‍ണ്ണ വിശ്രമം ആവശ്യമാണ്.
3. സുര്യപ്രകാശവും ശുദ്ധവായുവും പ്രവേശിക്കുന്ന മുറിയില്‍ കിടത്തുക.
4 ബി.സി.ജി കുത്തിവെപ്പ് ചെറുപ്പകാലത്ത് കുട്ടികള്‍ക്ക് നല്‍കണം.
5. ശരീരം ക്ഷീണിക്കാതെ നോക്കണം. പോഷക സമൂദ്ധമായ ആഹാരം കഴിക്കുക.
6. വിടും പരിസരവും വൂത്തിയായി സൂക്ഷിക്കുക.
7. രോഗി തുപ്പുന്നത് അടപ്പുളള പാത്രത്തിലായിരിക്കണം.
8. ഉപയോഗിച്ച സാധനങ്ങള്‍ ഉപയോഗശേഷം കത്തിച്ചുകളയുക.

ചികിത്സകള്‍

ക്ഷയരോഗിക്ക് ഏറ്റവും ഉത്തമമാണ് ആട്ടിന്‍ പാല്‍.
പാലോ നെയ്യ് ചേര്‍ത്ത കഞ്ഞിയോ മലങ്കാരക്ക ചേര്‍ത്ത് കുടിപ്പിച്ച് രോഗിയെ ഛര്‍ദ്ദിപ്പിക്കുക. ത്രികോല്‍പകൊന്ന പാലില്‍ ചേര്‍ത്ത് കൊടുത്ത് അല്‍പമായി വയറിളക്കുക.
(ശരീരം ക്ഷീണിക്കാനിടവരരുത്). തുടര്‍ന്ന് അഞ്ച് പഞ്ചമുലങ്ങളുടെ കഷായത്തില്‍ നാലിരട്ടി പാല്‍ ചേര്‍ത്ത് നെയ്യ് കാച്ചി സേവിക്കുക.
വിദ്യാര്യാദി നെയ്യ്, വിദ്യാര്യാദി കഷായം എന്നിവ രോഗിക്ക് ഔഷധമായി നല്‍കാവുന്നതാണ്. ബാലാശ്വഗന്ധാദിതൈലം ശരീരം മുഴുവന്‍ തേച്ച് കുളിക്കുക.
കരിനെച്ചി എന്ന ചെടിയുടെ ഫലം, വേര്, ഇല എന്നിവ ചേര്‍ത്ത് നെയ്യ് കാച്ചി സേവിക്കുക.

No comments:

Post a Comment