Monday, March 10, 2014

ജന്മസിദ്ധമായ പൃദ്രോഗം ( Congenital Heart Disease )


മനുഷ്യഹൃദയം നാല് അറകളുളളതൂം, ഗര്‍ഭാവസ്ഥയിലെ സങ്കീര്‍ണ്ണതകള്‍ക്കുശേഷം രുപംപ്രാപിക്കുന്നതുമാണ് ഹൃദയത്തിന്റെ വളര്‍ച്ച ഏതെങ്കിലും ലട്ടത്തില്‍ പുര്‍ണ്ണമാകാതിരിക്കുകയോ, വൈകൃതപ്പെടുകയോ ചെയ്താല്‍ തത്ഫലമായുണ്ടാകുന്ന കുഞ്ഞുങ്ങള്‍ ജന്മനാ തന്നെ ഹൃദ്രോഗമുളളവരായിരിക്കും. ഗര്‍ഭകാലത്ത് മാതാവിനുണ്ടാകുന്ന ആനമണ്ണന്‍ (ജര്‍മ്മന്‍ മീസില്‍സ്), ചിലതരം വൈറസ് രോഗങ്ങള്‍, പാരമ്പര്യഘടകങ്ങള്‍ മുതലായവയും മറ്റു കാരണങ്ങളാണ്. ഹൃദ്രോഗമുളള കുട്ടികള്‍ക്ക് ശ്വാസവിമ്മിഷ്ടം, ക്രമാതീതമായ ഞ്ചെിടിപ്പ് (പാല്‍പിറ്റേഷന്‍), കണങ്കാലില്‍ നീര്, വ്യക്തമായ നീലനിറം എന്നീ ലക്ഷണങ്ങള്‍ ഉണ്ടായിരിക്കും.

No comments:

Post a Comment