Thursday, March 20, 2014

പഞ്ചഭൂതങ്ങളും ത്രിദോഷങ്ങളും ആയുര്‍വേദത്തില്‍


ആര്‍ഷഭാരതത്തിലെ മറ്റുശാസ്ത്രങ്ങളെ പോലെതന്നെ ആയുര്‍വേദവും പഞ്ചഭുത സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലുളളതാണ്. ദര്‍ശനങ്ങളില്‍വെച്ച് എറ്റവും പുരാതനമായതെന്ന് ദാര്‍ശനികന്മാര്‍ പരക്കെ സമ്മതിച്ചുകഴിഞ്ഞ സാംഖ്യദര്‍ശനമാണ് ആയുര്‍വേദതത്വങ്ങളുടെ മൂലം. പില്‍ക്കാലത്ത് വൈശേഷികദര്‍ശനവും ബുദ്ധദര്‍ശനവും ആയുര്‍വേദത്തിലേക്ക് അല്പാല്പം കടന്നുകൂടിയിട്ടുണ്ട്. ആയുര്‍വേദപ്രകാരം ജഗത് മുഴുവന്‍ പഞ്ചഭൂതാത്മകമാണ്. അതിനാല്‍ ശരീരവും പഞ്ചഭൂതജന്യമായി അവര്‍ കണക്കാക്കുന്നു. പഞ്ചമഹാഭൂതങ്ങള്‍ തമ്മില്‍ ചേര്‍ന്നുണ്ടാകുന്ന ശരീരത്തിലുളള ചൈലന്യത്തെ ശരിരി എന്നാണ് ആയുര്‍വേദത്തില്‍ വ്യവഹരിക്കുക. പഞ്ചമഹാഹാഭൂതങ്ങളും ശരിരിയും പേര്‍ന്നാല്‍ അത് ആയുര്‍വേദ പികിത്സയുടെ അധിഷ്ടാനമായി.

ശരീരത്തില്‍ ശരീരി അഥവാ ജീവന്‍ നിലനില്‍ക്കുന്നിടത്തോളം കാലം മാത്രമാണല്ലോ ചികിത്സയുടെ പ്രസക്തി. അതുകൊണ്ടാണ് പഞ്ചമഹാഭൂതസമവായ രൂപമായ ശരീരമെന്നു പറയാതെ ''പഞ്ചമഹാഭൂതശരിരിസമവായ'' എന്ന് ചേതനയെയുംകൂടി കൂട്ടിച്ചേര്‍ത്ത് ആചാര്യന്‍ പറഞ്ഞത്. 

ശരീരത്തിന്റെ രുപം ഭൂമിയില്‍ നിന്നും അതിലെ ദ്രവാംശം ജലത്തില്‍ നിന്നും ചൂട് അഗ്നിയില്‍ നിന്നും ഉണ്ടായവയാണ്. ശരീരത്തിലെ ദ്വാരങ്ങള്‍ ആകാശവും, ചേതന ബ്രഹ്മാവുമത്രെ. ഇങ്ങനെയാണ് പഞ്ചമഹാഭൂതങ്ങളുടെ ശരിരത്തിലെ സ്ഥിതിയെപ്പറ്റി ചരകന്‍ പറഞ്ഞിട്ടുള്ളത്.

  

No comments:

Post a Comment