Saturday, March 22, 2014

ചക്രാസനം (Chakrasana)



മലര്‍ന്നുകിടണ് കാല്‍മുട്ടുകള്‍ മടക്കിവയ്ക്കുക. ഉള്ളംകാലുകള്‍ തറയിലമര്‍ത്തി, ഉപ്പൂറ്റികള്‍ നിതംബത്തിനടുത്തായി വയ്ക്കണം. പാദങ്ങള്‍ ഒന്നോ രംണ്ടാ അടി അകലത്തിലായിരിക്കണം. കൈകള്‍ മടക്കി കൈത്തലങ്ങള്‍ ശിരസ്സിനിരുവശത്തുമായി 0തറയില്‍ വയ്ക്കുക. കൈമുട്ടുകള്‍ മുകളിലേക്കും വിരലുകള്‍ തോളിലേക്കും ചൂണ്ടിയിരിക്കണം. ആഴത്തില്‍ ശ്വസിച്ച് ശ്വാസം പിടിച്ചുവച്ച് കൈകളിലും കാലുകളിലുമായി ഉടലിനു മുകള്‍ഭാഗം ഉയര്‍ത്തുക. കൈകളും കാലുകളും പരസ്പരം അടുപ്പിച്ചുവച്ച് പുറം ആവുന്നത്ര ഉയരത്തില്‍ ഒരു കമാനം പോലെ വളയ്ക്കുക. ശ്വാസം പിടിച്ചുവച്ച് കുറച്ചു സമയം ഈ നിലയില്‍ തുടരുക. ശ്വാസം പുറത്തേക്കു വിട്ടുകൊണ്ട് കിടക്കുന്ന നിലയിലേക്ക് സാവധാനത്തില്‍ തിരിച്ചെത്തുക. അവസാനനിലയില്‍ കാലുകളും കൈകളും കൂടുതല്‍ അടുപ്പിച്ചുവയ്ക്കുവാന്‍ ശ്രമിക്കുക. സാധാരണരീതിയില്‍ ശ്വസിച്ചുകൊണ്ട് അവസാനനിലയില്‍ തുടരാവുന്നതാണ്. മണിപുരചക്രത്തിലോ സ്വാധിഷ്ഠാനചക്രത്തിലോ ശ്വസനത്തിലോ എകാഗ്രതയര്‍പ്പിക്കുക.

മുന്‍കരുതലുകള്‍

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം, അള്‍സര്‍, കുടലിലെ ക്രമക്കേടുകള്‍, അസ്ഥിരോഗകങ്ങള്‍, നേത്രരോഗങ്ങള്‍, കേള്‍വിക്കുറവ് എന്നിവയുള്ളവര്‍ ഈ ആസനം അഭ്യസിക്കരുത്.

പ്രയോജനങ്ങള്‍

ഈ ആസനം നാഡികള്‍ക്കും ഗ്രന്ഥികള്‍ക്കും പ്രയോനപ്രദമാണ്. സ്ത്രീകളിലെ പ്രത്യുല്‍പാദനപരമായ തകരാറുകള്‍ പരിഹരിക്കുന്നതിന്  ഇത് സഹായിക്കുന്നു. തലവേദന, കൊടിഞ്ഞി എന്നിവ സുഖപ്പെടുത്തുന്നു. തളര്‍വാതത്തിനും ഇത് പ്രതിവിധിയാണ്. ശാരീരികവും മാനസികവുമായ ദാര്‍ബല്യങ്ങള്‍ നീക്കുന്നതിനും ഈ ആസനം സഹായിക്കുന്നു.

  

No comments:

Post a Comment