Wednesday, March 19, 2014

വീരാസനം


വജ്രാസനത്തില്‍ ഇരിക്കുക. വലതുകാല്‍മുട്ട് ഉയര്‍ത്തി വലതുപാദം ഇടതുകാല്‍മുട്ടില്‍ സ്പര്‍ശിക്കത്തക്കവിധം തറയില്‍ വയ്ക്കുക. വലതുകൈമുട്ട് വലതു കാല്‍മുട്ടില്‍വച്ച് വലതു കൈത്തലത്തിനുള്ളില്‍ താടിയൂന്നുക. ഇടത് കൈത്തലം ഇടത് കാല്‍മുട്ടില്‍ വയ്ക്കുക. കണ്ണുകളടയ്ക്കുക. മനസ്സും ശരീരവും സ്വസ്ഥമാക്കി ഈ നിലയില്‍ വിശ്രമിക്കുക. സാധാരണഗതിയില്‍ ശ്വസിക്കുക. പുരികങ്ങള്‍ക്കു മദ്ധ്യേ മൂന്നാം കണ്ണില്‍ അതായത് ആജ്ഞാചക്രത്തില്‍ ഏകാഗ്രതയര്‍പ്പിക്കുക.

പ്രയോജനങ്ങള്‍

തുടക്കക്കാര്‍ക്ക് മനസ്സിനെ എകാഗ്രമാക്കുവാനും ഇന്ദ്രിയബോധങ്ങളെ ഉള്ളിലേക്കു തിരിച്ച് പ്രത്യാഹാരത്തിലൂടെ മനസ്സിനെ ഉറപ്പുള്ളതാക്കി ധാരണയിലെത്തുവാനും ഈ ആസനം സഹായിക്കുന്നു. ഈ ആസനം ധ്യാനാവസ്ഥയെ ആഴപ്പെടുത്തുന്നു. മനസ്സിനു ശാന്തി നല്‍കുന്നു. ക്കീണിതരായ വിദ്യാര്‍ത്ഥികള്‍ക്കും മനസുറപ്പില്ലാത്ത സ്ത്രീകള്‍ക്കും സംഘര്‍ഷം നിറഞ്ഞ വ്യക്തികള്‍ക്കും സ്വസ്ഥത നല്കുന്നു.

പകരമുള്ള ക്രിയ - മറ്റൊരു നിലയിലും വീരാസനം ചെയ്യുവാന്‍ സാധിക്കും. വജ്രാസനത്തില്‍ ഇരിക്കുക. വലതുകാല്‍ ശരീരത്തിനു മുന്‍ഭാഗത്തേക്ക് വലിച്ചു വയ്ക്കുക. വലതുകാല്‍ ഉയര്‍ത്തി മുട്ടുമടക്കി വലതുപാദം ഇടതുതുടയില്‍, ഉള്ളംകാല്‍ മുകളിലേക്ക് അഭിമുഖമായി വയ്ക്കുക. കൈത്തലങ്ങള്‍ ചേര്‍ത്തുവച്ച് കൈകള്‍ ശിരസ്സിനു മുകളില്‍ ഉയര്‍ത്തിപ്പിടിക്കുക. കൈയുടെ മുകള്‍ഭാഗം കാതുകളെ സ്പര്‍ശിക്കണം കണ്ണുകളടയ്ക്കുക. ഇടതുകാല്‍വിരലുകള്‍കൊണ്ട് ശരീരത്തെ തുലനംചെയ്ത്. കാല്‍മുട്ടുമുട്ടുകളില്‍ എണീറ്റുനില്‍ക്കുക. ഈ നിലയില്‍ അല്പനേരം നിന്നശേഷം വജ്രാസനത്തിലേക്കു തിരിച്ചെത്തുക. ഇടതുകാല്‍പാദം വലതുതുടയില്‍ വച്ചുകൊണ്ടും ഈ നില ആവര്‍ത്തിക്കുക. മൂന്നാംകണ്ണില്‍ എകാഗ്രതയര്‍പ്പിക്കുക. കഴുത്തും പുറവും നിവര്‍ന്നിരിക്കുവാന്‍
ശ്രദ്ധിക്കണം. സാധാരണരീതിയിന്‍ ശ്വസിക്കുക.

മുന്‍കരുതലുകള്‍

ശ്രദ്ധാപൂര്‍വ്വം ചെയ്യുക. പുറം വളയ്ക്കാതെ നിവര്‍ന്നിരിക്കണം. മുന്നോട്ടോ പിന്നോട്ടോ ശരീരം വളയ്ക്കുവാനും പാടില്ല. 

പ്രയോജനങ്ങള്‍

നട്ടെല്ലിന്റെ വേദന ഇല്ലാതാക്കുന്നു.

No comments:

Post a Comment