Monday, March 17, 2014

വജ്രാസനം


കാല്‍മുട്ടുകളില്‍ ഇരിക്കുക. കാല്‍പാദങ്ങള്‍ പിന്നോട്ടാക്കി ഇരുപാദങ്ങളിലെയും പെരുവിരലുകള്‍ പരസ്പരം തൊടുവിച്ച് വയ്ക്കുക. ഉപ്പൂറ്റികള്‍ അകറ്റി, എന്നാല്‍ കാല്‍മുട്ടുകള്‍ ഒന്നിച്ചു ചേര്‍ത്ത് വയ്ക്കണം. നിതംബം ഉപ്പൂറ്റികള്‍ക്കു മേല്‍ താങ്ങിവയ്ക്കുക. കൈത്തലങ്ങള്‍ കാല്‍മുട്ടുകള്‍ക്കുമേല്‍ വയ്ക്കണം. നട്ടെല്ലും കഴുത്തും നിവര്‍ത്തിവച്ച് ശരീരം അയവുള്ളതാക്കുക. ശ്വാസം സാധാരണഗതിയിലായിരിക്കണം. ആജ്ഞാചക്രത്തില്‍ അഥവാ മൂന്നാം കണ്ണില്‍ ഏകാഗ്രതയര്‍പ്പിക്കുക. ഭക്ഷണത്തിനു മുമ്പ് പതിനഞ്ചു മിനിറ്റു നേരം പതിവായി വജ്രാസനം ചെയ്താല്‍ ശരീര ഭാരം കുറയ്ക്കുവാന്‍ സാധിക്കും. ദഹനക്കുറവുള്ളവരും ആരോഗ്യമുള്ളവര്‍പോലും ഭക്ഷണശേഷം പതിനഞ്ചോ മുപ്പതോ മിനിറ്റുനേരം ഈ ആസനം ചെയ്യേണ്ടതാണ്.

പ്രയോജനങ്ങള്‍ 

വജ്ര എന്നത് പ്രാണശക്തി പ്രവഹിക്കുന്ന ഒരു നാഡിയുടെ പേരാണ്. വജ്രം എന്നും ഈ വാക്കിന് അര്‍ത്ഥമുണ്ട്. ലൈംഗികാവയവങ്ങളും മൂത്രവിസര്‍ജനവ്യവസ്ഥയുമായി ബന്ധപ്പെട്ട നാഡിയാണിത്. അതിനാല്‍ ഈ ആസനം ഉദരം, കുടലുകള്‍ എന്നിവയ്ക്ക് പ്രത്യക്ഷമായ രീതിയില്‍ത്തന്നെ ഫലം ചെയ്യുന്നു. 72000 നാഡികള്‍ ഉത്ഭവിക്കുന്ന കന്ദ അഥവാ നാഭീപ്രദേശത്തെയും ബാധിക്കുന്ന ആസനമാണിത്. അതിനാല്‍ വജ്രാസനത്തിന്റെ പ്രയോജനങ്ങള്‍ നിരവധിയാണ്. ഉദരത്തിലെ പ്രശ്‌നങ്ങള്‍, വാതസംബന്ധമായ വേദനകള്‍, വായു, കാല്‍വേദന, ലൈംഗീകത്തകരാനുകള്‍, മൂത്രസംബന്ധമായ ക്രമക്കേടുകള്‍ എന്നിവ ഈ ആസനത്തിലൂടെ പരിഹരിക്കവെടുന്നു. വജ്രാസനമെന്ന പേരിനെ അര്‍ത്ഥവത്താക്കിക്കൊണ്ട് ഈ ആസനം പുരുഷരേതസ്സിനെ വജ്രത്തോളം ശക്തിയുള്ളതാക്കുന്നു.



വാതസംബന്ധമായ രോഗങ്ങളാണ് സ്‌പോണ്ടിലൈറ്റിസ്, നടുവേദന, മുട്ടുവേദന തുടങ്ങി മറ്റെല്ലാ സന്ധിയെ ബാധിക്കുന്ന അസുഖങ്ങള്‍. ഐടി കമ്പനികളിലും മറ്റ് വളരെ നേരം കമ്പ്യൂട്ടറിനുമുന്നിലിരുന്ന് ജോലി ചെയ്യുന്നവര്‍ക്കു ഇത്തരം അസുഖങ്ങള്‍ സര്‍വ്വസാധാരണമാണ്. ഈ അസുഖങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം നിര്‍ദ്ദേശിക്കാന്‍ ഡോക്ടര്‍മാര്‍ക്കു നിര്‍ദ്ദേശിക്കാന്‍ സാധിക്കാറില്ല. വളരെയധികം പാര്‍ശ്വഫലങ്ങള്‍ ഉള്ള വേദനസംഹാരികളാണ് മിക്കവാറും ഇതിന് നല്‍കിവരുന്നത്. കഴിക്കുന്ന മരുന്ന് ജീവിതകാലം മുഴുവന്‍ കഴിക്കേണ്ടി വരുന്നു. ഈ ആസനം എല്ലാദിവസവും 15 മിനിട്ടുവീതം ചെയ്താല്‍ ( ഇതിനൊപ്പം ത്രാടകം കൂടി ചെയ്താല്‍ നല്ലത് ) ഈ പറഞ്ഞ അസുഖങ്ങളില്‍ നിന്നെല്ലാം മോചനം ലഭിക്കും.

No comments:

Post a Comment