Monday, March 31, 2014

ഉത്താനപൃഷ്ഠാസനം


നെറ്റി തറയില്‍ തൊടുവിച്ച് കമഴ്ന്നുകിടക്കുക. അരക്കെട്ടിനു മുകള്‍ഭാഗം ഉയര്‍ത്തി കൈകള്‍ നെഞ്ചിനു മുന്നില്‍ കൈമുട്ടുകള്‍ മടക്കിവയ്ക്കുക. കൈത്തണ്ടകള്‍ ശിരസിനു മുകള്‍ഭാഗത്തുവച്ച്, കൈമുട്ടുകള്‍ ഓരോന്നും കൈകൊണ്ട് പിടിക്കുക. കൈകളോ കാലുകളോ ചലിപ്പിക്കാതെ നെഞ്ചും ശിരസ്സും ഉയര്‍ത്തി മുന്നോട്ടു നീക്കുക. ഈ സമയത്ത് കൈകള്‍ നെഞ്ചിനു താഴെയായി വരണം. കൈകളില്‍ ബലമായി പിടിക്കണം. ഇരുകാലിന്റെയും കാല്‍മുട്ടുമുതല്‍ കാല്‍വിരലുകള്‍വരെയുള്ള ഭാഗങ്ങള്‍ തറയില്‍ താങ്ങിവയ്ക്കുക.

ഈ ആസനം ചെയ്യുന്നതിനിടയില്‍ കൈമുട്ടുകളോ കാല്‍മുട്ടുകളോ ചലിപ്പിക്കുവാന്‍ പാടില്ല. നിതംബം മുകളിലേക്കു തള്ളി, ഉടലിനു മുകള്‍ഭാഗത്തെ ഭാരം കൈകളിലും കാല്‍മുട്ടുകളിലുമാക്കി നിര്‍ത്തുക. ഉദരം ഉള്ളിലേക്കു ചുരുക്കി താടിയും നെഞ്ചും തറയില്‍ വിശ്രമിപ്പിക്കുക. ആരംഭനിലയിലേക്കു തിരിച്ചെത്തുക. പത്തു തവണ ആവര്‍ത്തിക്കുക. അനാഹതചക്രത്തില്‍ എകാഗ്രതയര്‍പ്പിക്കുക. സാധാരണന്നീതിയില്‍ ശ്വസിക്കാം. അല്ലെങ്കില്‍, നിതംബം മുകളിലേക്കുയര്‍ത്തുമ്പോള്‍ ശ്വാസം
അകത്തേക്ക് എടുക്കുകയും നെഞ്ചും താടിയും താഴ്ത്തുമ്പോള്‍ ശ്വാസം പുറത്തേക്കു വിടുകയുംചെയ്യുക.

പ്രയോജനങ്ങള്‍

നിതംബം, തോളുകള്‍, നടുവ് എന്നിവയ്ക്ക് ആസനം ഇത്തമമാണ്.

No comments:

Post a Comment