Saturday, March 22, 2014

സര്‍വാംഗാസനം ( Sarvangasana )


മലര്‍ന്നുകിടക്കുക. കൈത്തലങ്ങള്‍ തുറന്ന് കൈകള്‍ വശങ്ങളിലായി വയ്ക്കുക. കൈത്തലങ്ങള്‍ ഇടുപ്പുകള്‍ക്കിടയില്‍വച്ച് കൈകളുടെ സഹായത്തോടെ കാലുകള്‍ നേരേ മുകളിലേക്ക് സാവധാനത്തില്‍ ഇയര്‍ത്തുക. ഇതിനായി കൈമുട്ടുകള്‍ തറയില്‍ ഊന്നി നടുവിനു കീഴ്ഭാഗം കൈകള്‍കൊണ്ടു താങ്ങുക. ഉടലിനു മുകള്‍ഭാഗവും കാലുകളും കഴുത്തിനു ലംബമായി വരണം. ഈ നിലയിന്‍ ശരീരത്തെ തുലനം ചെയ്ത് അനങ്ങാതെ നിലകൊള്ളുക. പുറം നേരെയാക്കി, താടി നെഞ്ചില്‍ തൊടുവിക്കണം. തുടക്കത്തില്‍ ശ്വാസം അകത്തേക്കെടുക്കുകയും പാദങ്ങളും ഉടലിനു മുകള്‍ഭാഗവും മുകളീലേക്കുയര്‍ത്തുമ്പോള്‍ ശ്വാസം പിടിച്ചു വയ്ക്കുകയും പെയ്യണം. അവസാനനിലയിിള്‍ സാധാരണപോലെ ശ്വസിക്കാം. താഴേക്കു വരുമ്പോള്‍ ശ്വാസം പിടിച്ചുവയ്ക്കണം. ആത്മീയനേട്ടങ്ങള്‍ ലഭിക്കുന്നതിന് വിശുദ്ധിചക്രത്തിലും ശാരീരികനേട്ടങ്ങള്‍ ലഭിക്കുന്നതിന് തൈറോയ്ഡ് ഗ്രന്ഥി, ശ്വാസം ഇവയിലൊന്നിലും ഏകാഗ്രതയര്‍പ്പിക്കുക.

മുന്‍കരുതലുകള്‍

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദയത്തകരാറുകള്‍, തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രശ്‌നങ്ങള്‍, കരള്‍രോഗങ്ങള്‍ എന്നിവയുള്ളവര്‍ ഈ ആസനം പരിശീലിക്കരുത്.

മറ്റൊരുക്രിയ

ഈ ആസനത്തില്‍ നിന്നുകൊണ്ട് കാലുകാര്‍ നേരേ മുകളിലേക്ക് ഉയര്‍ത്തി മൂലബന്ധവും ജലാന്ധരബന്ധവും ചെയ്യുക. അല്ലെങ്കില്‍ കാലുകള്‍ വളയ്ക്കാതെ പാദങ്ങള്‍ മാത്രം സാവധാനം ശിരസ്സിനുനേര്‍ക്ക് തിരിക്കുക. പാദങ്ങള്‍ തറയ്ക്കു സമാന്തരമായിരിക്കണം. ഇതുമല്ലെങ്കില്‍ പത്മാസനവും അനുഷ്ഠിക്കാവുന്നതാണ്. അല്ലെങ്കില്‍ കാലുകള്‍ നേരേ മുകളിലേക്കു നിര്‍ത്തിക്കൊണ്ട് കാല്‍മുട്ടുമാത്രം വളയ്ക്കുക. പിന്നീട് കാലുകള്‍ ഇരുവശത്തേക്കും ചലിപ്പിക്കുക. യോഗാസനങ്ങളില്‍ പ്രാവീണ്യം നേടിയവര്‍ക്ക് ഈ നിലയില്‍നിന്ന് കന്ധാരാസനവും ചെയ്യാവുന്നതാണ്. മുന്‍കരുതലുകള്‍.. ഈ ആസനം ചെയ്യുമ്പോള്‍ ശരീരം മുഴുവനുമോ ഏതെങ്കിലും ഭാഗമോ ഇളകാതെ ശ്രദ്ധിക്കണം. താഴേക്കു വരുമ്പോള്‍ ആദ്യം പുറം തറയില്‍ തൊടണം. ഈ നിലയില്‍ എതാനും നിമിഷം നിന്നശേഷം കാലുകള്‍ തറയിലേക്ക് തൊടുവിക്കുക. സര്‍വാംഗാസനത്തിനുശേഷം ഇതിന്റെ മൂന്നില്‍ ഒരു സമയം മത്സ്യാസനമോ സുപ്തവജ്രാസനമോ ചെയ്യേണ്ടതാണ്്.

പ്രയോജനങ്ങള്‍

ഈ ആസനം ശരീരത്തിനു മുഴുവനും ഫലം ചെയ്യുന്ന്തും മൊത്തത്തിലുള്ള വികസനത്തിനു സഹായിക്കുന്നതുമാണ്. ശിരസ്സിലേക്കുള്ള രക്തപ്രവാഹം വര്‍ദ്ധിക്കുന്നതിനാല്‍ മാനസികമായ ക്രമക്കേടുകള്‍ പരിഹരികപ്പെടുന്നു. ആസ്ത്മ, ചുമ, മന്ത്, അര്‍ശസ്,
മണിവീക്കം, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ പരിഹരിക്കുന്നതിനു സഹായിക്കുന്നു. തൊണ്ട, കണ്ണ്, കാത്, മൂക്ക് ഇവയ്ക്കുണ്ടാകുന്ന രോഗങ്ങള്‍ക്കും ഫലപ്രദമാണ്. സ്വപ്നസ്ഘലനം, സ്ത്രീകളിലെ ഗര്‍ഭാശയപ്രശ്‌നങ്ങള്‍ എന്നിവയ്ക്കും ഇത്തമമാണ്. ഓര്‍മ്മയും ബുദ്ധിശക്തിയും വര്‍ദ്ധിക്കുന്നതിനും ഈ ആസനം ഉപകരിക്കുന്നു.

No comments:

Post a Comment